Latest NewsFootballNewsSports

ഉംറ്റീറ്റി ബാഴ്‌സ വിടുന്നു ; താരത്തിനായി ഇംഗ്ലീഷ് ക്ലബുകള്‍ രംഗത്ത്

ബാഴ്‌സയുടെ ഫ്രഞ്ച് ഡിഫന്‍ഡര്‍ സാമുവല്‍ ഉംറ്റിറ്റി ക്ലബ് വിടാനൊരുങ്ങുന്നു. പരിക്ക് കാരണം ബാഴ്‌സലോണയുടെ ആദ്യ ഇലവനില്‍ നിന്ന് പലപ്പോഴും തഴയപ്പെട്ട താരം കൂടുതല്‍ അവസരങ്ങള്‍ തേടിയാണ് ക്ലബ് വിടാനൊരുങ്ങുന്നത്. ഉംറ്റിറ്റിക്ക് വേണ്ടി ഇംഗ്ലീഷ് ക്ലബുകളായ ചെല്‍സിയും ആഴ്‌സണലും രംഗത്തു വന്നതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉംറ്റിറ്റിയെ കഴിഞ്ഞ രണ്ട് സീസണിലും പരിക്ക് വല്ലാതെ അലട്ടിയിരുന്നു. ഇപ്പോള്‍ പികെയും ലെങ്‌ലെറ്റും ആണ് ബാഴ്‌സലോണയുടെ സെന്റര്‍ ബാക്കായി നിലയുറപ്പിച്ചിട്ടുള്ളത്. പരിക്ക് മാറിയിട്ടും ഇവരെ മറികടന്ന് ആദ്യ ഇലവനില്‍ എത്താന്‍ ഉംറ്റിറ്റിക്ക് സാധിച്ചിരുന്നില്ല. തന്റെ കരിയറില്‍ വലിയ ഭാവി പ്രവചിക്കപ്പെട്ടിരുന്ന ഉംറ്റിറ്റി ഇപ്പോള്‍ ദേശീയ ടീമില്‍ നിന്നു പോലും പിറകോട്ട് പോയിരിക്കുകയാണ്. കരിയറില്‍ വീണ്ടും ഉയരത്തിലേക്ക് എത്താന്‍ വേണ്ടി കൂടിയാണ് താരം ക്ലബ് വിടുന്നത്. എന്തായാലും ബാഴ്‌സ വിടുന്നതോടെ ഏറ്റവും മികച്ച ലീഗായ പ്രീമിയര്‍ ലീഗിലേക്കാകും താരം എത്തുക എന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button