Latest NewsIndia

നിസാമുദീനിലെ തബ്ലീഗ് ജമാ അത്ത് പള്ളിയില്‍ നിന്നും ക്വാറന്റൈനിലേക്ക് മാറ്റുന്നതിനിടെ ബസിൽ നിന്നും റോഡിലേക്ക് തുപ്പി മുസ്ലീം പുരോഹിതർ (വീഡിയോ)

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ നടത്തിയ മതസമ്മേളനത്തില്‍ രാജ്യത്തെ വിവിധ സംസഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും നിരവധി ആളുകളാണ് പങ്കെടുത്തത്.

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച നിസാമുദീനിലെ തബ്ലീഗ് ജമാ അത്ത് പള്ളിയില്‍ നിന്നും വീണ്ടും നിരുത്തരവാദപരമായ പ്രവൃത്തികളുമായി മുസ്ലീം പുരോഹിതര്‍. പള്ളിയില്‍ നിന്നും ക്വാറന്റൈനിലേക്ക് മാറ്റുന്നതിനിടയിലാണ് വീണ്ടും അശ്രദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ നടത്തിയ മതസമ്മേളനത്തില്‍ രാജ്യത്തെ വിവിധ സംസഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും നിരവധി ആളുകളാണ് പങ്കെടുത്തത്.

1,500 ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തതായാണ് അനൗദ്യോഗികമായ കണക്കുകള്‍ വ്യക്തമാക്കുന്നത്. ബസുകളില്‍ കയറ്റിയാണ് ഇവരെ നിരീക്ഷത്തില്‍ പ്രവേശിപ്പിക്കാനായി കൊണ്ടുപോയത്. എന്നാല്‍ ഇതിനിടെ ജനാലയുടെ ഭാഗത്ത് ഇരിക്കുന്നവര്‍ റോഡിലേക്ക് തുപ്പുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് വീണ്ടും രോഗാണുക്കൾ മറ്റുള്ളവർക്ക് പടരാനുള്ള കാരണമാകുന്നതാണ്.

ആസൂത്രിതമോ?? നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ മൗലാന സാദിയുടെ ശബ്ദ സന്ദേശം പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ

ഒരു ദേശീയ മാദ്ധ്യമം വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനിടയിലാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. ഇക്കാര്യം റിപ്പോര്‍ട്ടറുടെ സമീപത്തു നില്‍ക്കുന്ന ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ തന്നെ അദ്ദേഹം ബസിനു സമീപമെത്തി ഇവരോട് ജനാല അടച്ചിടാന്‍ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button