കോവിഡ് 19 നെ നേരിടുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ബോറടി പോസ്റ്റിട്ട് ബോറടപ്പിക്കുന്ന സെലിബ്രിറ്റികള്‍ക്ക് മറുപടിയുമായി സംവിധായകന്‍ എം.എ നിഷാദ്. ഈ അവസരത്തിൽ പറയാമോ എന്നറിയില്ല. എല്ലാവരും അവരവരുടെ വീടുകളിലാണ്..ഭക്ഷണം കിട്ടാത്തവർക്ക് അതെത്തിച്ച് കൊടുക്കാൻ ഓടി നടക്കുകയാണ് സന്നദ്ധപ്രവർത്തകരും,സർക്കാർ ജീവനക്കാരും..സെലിബ്രിറ്റികൾ എന്നു പറയുന്നവർക്ക് മാത്രമല്ല ബോറടി എന്ന സംഭവമെന്നും എം.എ നിഷാദ് പറഞ്ഞു.
ഒരു നാട് മുഴുവനും കൊറോണ എന്ന മഹാവ്യാധിയേ പറ്റി ആശങ്കയിലാണ്. അതിന്റെയിടക്കാണ് ഇവന്മാരുടെയൊക്കെ കൊറോണ കാലത്തെ തളളുകൾ. ഏതുകാലത്തും സിനിമ സീരിയൽ നടീ നടന്മാർക്ക് പ്രത്യേകിച്ചൊരു കൊമ്പുമില്ല.ബോറടിപ്പിക്കുന്നതിനും ഒരു പരിധിയുണ്ടെനും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
എം.എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
https://www.facebook.com/ma.nishad.1232/posts/143645193834975
Post Your Comments