KeralaLatest NewsNews

മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ വ്യാജമദ്യ നിര്‍മാണത്തിനു പിടിയില്‍

ആലപ്പുഴ : വ്യാജമദ്യ നിര്‍മാണത്തിനു മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. സര്‍വീസില്‍നിന്നു പിരിച്ചുവിട്ട കായംകുളം കൃഷ്ണപുരം കാപ്പില്‍ സ്വദേശി ഹാരി ജോണ്‍ (കിഷോര്‍) ആണു പിടിയിലായത്. 500 ലീറ്റര്‍ വ്യാജമദ്യവും ലേബലുകളും എക്‌സൈസ് പിടികൂടിയെന്നാണ് വിവരം. ഇയാള്‍ സമാന കേസുകളില്‍ മുമ്പും പിടികൂടിയിട്ടുണ്ട്.

നേരത്തെ കൊല്ലം സ്വദേശി രാഹുലിനെ 28 കുപ്പി മദ്യവുമായി കൊല്ലത്തു നിന്ന് പിടിയിലായിരുന്നു. ഇയാളില്‍നിന്നു ലഭിച്ച വിവരമനുസരിച്ചാണു ഹാരി ജോണ്‍സിനെ പിടികൂടിയത്. തമിഴ്‌നാട്ടില്‍നിന്നു സ്പിരിറ്റ് എത്തിച്ചാണു വ്യാജമദ്യം നിര്‍മിച്ചിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button