Latest NewsNewsInternational

കോ​വി​ഡ് 19 , ഇ​ന്ത്യ​ന്‍ വം​ശ​ജ​യായ പ്ര​ശ​സ്ത വൈ​റോ​ള​ജി​സ്റ്റ് മരണപ്പെട്ടു

ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: കോ​വി​ഡ് 19 വൈറസ് ബാധയേറ്റു ഇ​ന്ത്യ​ന്‍ വം​ശ​ജ​യായ പ്ര​ശ​സ്ത വൈ​റോ​ള​ജി​സ്റ്റ് ഗീ​ത രാം​ജി(50) ദക്ഷിണാഫ്രിക്കയില്‍  മരണപ്പെട്ടു.  ഡ​ര്‍​ബ​നി​ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച് കൗ​ണ്‍​സി​ല്‍ (എ​സ്എ​എം​ആ​ര്‍​സി) ഓ​ഫീ​സി​ലെ ക്ലി​നി​ക്ക​ല്‍ ട്ര​യ​ല്‍​സ് യൂ​ണി​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​റ്റ​റും എ​ച്ച്‌​ഐ​വി പ്രി​വ​ന്‍​ഷ​ന്‍ റി​സ​ര്‍​ച്ച് യൂ​ണി​റ്റി​ന്‍റെ മേ​ധാ​വി​യു​മാ​യി​രു​ന്നു.

Also read : ആശങ്കകള്‍ വര്‍ധിക്കുന്നു ; നിസാമുദ്ദീന്‍ സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തവരുടെയും തിരികെ എത്തിയവരുടെയും കണക്ക് സര്‍ക്കാര്‍ പുറത്തു വിട്ടു

ഒ​രാ​ഴ്ച മു​ന്‍​പ് ല​ണ്ട​നി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ ഇ​വ​ര്‍​ക്ക് കോവിഡ് ലക്ഷണങ്ങളൊന്നും ഉ ണ്ടായിരിന്നില്ല. സംസ്‌കാര ചടങ്ങ് സംബന്ധിച്ച് തീരുമാനമായിട്ടില്ല.  ഇന്ത്യന്‍ വംശജന്‍ കൂടിയായ  ഫാര്‍മസിസ്റ്റ് പ്രവീണ്‍ രാംജിയാണ് ഭര്‍ത്താവ്.

2018ല്‍ എച്ച്.ഐ.വി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ
സമഗ്ര സംഭാവനകള്‍ക്ക് യൂറോപ്യന്‍ ഡെവലപ്പ്‌മെന്റ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്‌നര്‍ഷിപ്പിന്റെ ഔട്ട്സ്റ്റാന്റിങ് ഫീമെയല്‍ സയന്റിസ്റ്റ് അവാര്‍ഡ് ഗീത സ്വന്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button