കൊച്ചി: കൊറോണക്ക് മേല്‍ വീണ്ടും ചരിത്രവിജയം നേടി കേരളം. പത്തനംതിട്ടയിലെ വൃദ്ധ ദമ്പതികള്‍ കഴിഞ്ഞ ദിവസം വൈറസ് മുക്തരായിരുന്നു. ഇതിന് പിന്നാലെ കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന ബ്രിട്ടീഷ് പൗരനും വൈറസ് മുക്തനായി ആശുപത്രി വിട്ടു. മൂന്നാറില്‍ സന്ദര്‍ശനത്തിനെത്തിയ സംഘത്തില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ബ്രയാന്‍ നീല്‍ (57) ആണ് ഡിസ്‌ചാർജ് ആയത്.
നിരീക്ഷണത്തിലിരിക്കേ മൂന്നാറിലെ റിസോര്‍ട്ടില്‍ നിന്നും ഇയാള്‍ ഉള്‍പ്പെടുന്ന സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ബ്രയാന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലാക്കി. ഇയാളുടെ പരിശോധനാ ഫലം ദിവസങ്ങള്‍ക്ക് മുൻപ് തന്നെ നെഗറ്റീവ് ആയിരുന്നെങ്കിലും മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ചികിത്സ തുടരുകയായിരുന്നു. ഇദ്ദേഹത്തിന് നല്‍കിയത് എച്ച്‌ഐവി ചികിത്സയ്ക്ക് പ്രയോജനപ്പെടുത്തുന്ന മരുന്ന് ആയിരുന്നു. ഇന്ന് വൈകിട്ടാണ് ബ്രയാനെ ഡിസ്ചാര്‍ജ് ചെയ്യുന്ന വിവരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പുറത്തുവിട്ടത്.
Post Your Comments