കണ്ണൂര്‍: ആശുപത്രിയിൽ നിരന്തരം ശല്യമുണ്ടാക്കിയ രണ്ട് കോവിഡ് രോഗികൾക്കെതിരെ കേസ്. തലശ്ശേരി ജനറൽ ആശുപത്രിയിൽ കഴിയുന്ന രണ്ട് പേര്‍ക്കെതിരെയാണ് കേസ് എടുക്കാൻ തീരുമാനം. സബ്കളക്ടറുടെ ഓഫീസിൽ നടന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. മാസ്ക് ധരിക്കാൻ വിസമ്മതിക്കുകയും ഡോക്റുടെ നിർദ്ദേശങ്ങൾ പാലിക്കാതെയും ഇവർ ബഹളം ഉണ്ടാക്കിയിരുന്നു.
അതേസമയം ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടറടക്കം ആറ് ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ഇതിൽ പനിയും അസ്വസ്ഥതയും പ്രകടിപ്പിച്ച ഒരു ആരോഗ്യപ്രവർത്തകനെ അഞ്ചരക്കണ്ടി പ്രത്യേക കോവിഡ് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments