മുംബൈ: രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തില്‍ പള്ളയില്‍ പത്ത് വിദേശ മുസ്ലീങ്ങളെ താമസിപ്പിച്ച അധികൃതര്‍ക്കെതിരെ കേസ്. അഹമ്മദ് നഗറിലെ നെവാസ ടൗണില്‍ സ്ഥിതിചെയ്യുന്ന പള്ളിയിലാണ് സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു.ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട്, മഹാരാഷ്ട്ര പോലീസ് ആക്ട്, ഇന്ത്യന്‍ ഡിസീസ് ആക്ട്, കൊറോണ പ്രൊഹിബിഷന്‍ റൂള്‍സ് എന്നീ നിയമങ്ങള്‍ ചുമത്തിയാണ് പള്ളിയുടെ അധികൃതര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കൊറോണയുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഫൂള്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി: കേരള പോലീസ്
ആഫ്രിക്കന്‍ സ്വദേശികളെയാണ് പള്ളിയില്‍ നിന്നും കണ്ടെത്തിയത്. പള്ളി കമ്മിറ്റി അംഗങ്ങളായ ജുമാ ഖാന് നവാബാ ഖാന് പഠാന്, സലിം ബാബുലാല്‍ പഠാന് എന്നിവര്‍ക്കൊപ്പമാണ് വിദേശികളെ കണ്ടെത്തിയത്. നേരത്തെ, ഐവറി കോസ്റ്റ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് അഹമ്മദ് നഗറില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് 30ന് പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് വിദേശികളെ രഹസ്യമായി താമസിപ്പിച്ചിരിക്കുന്നു എന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പത്ത് വിദേശികളെ കണ്ടെത്തിയത്.
Post Your Comments