Latest NewsIndiaNews

കോവിഡ് 19 ; തമിഴ്‌നാട്ടില്‍ 50 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു ; 45 പേര്‍ നിസാമുദ്ദീന്‍ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍

ചെന്നൈ : തമിഴ്‌നാട്ടില്‍ ഇന്ന് 50 പേര്‍ക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 45 പേര്‍ നിസാമുദ്ദീന്‍ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 124 ആയി.

ജനുവരി മുതല്‍ 2100 വിദേശികള്‍ ഡല്‍ഹി നിസാമുദ്ദീന്‍ അലാമി മഷ് വാര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇതില്‍ 824 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. സമ്മേളനം നടന്ന മര്‍ക്കസില്‍ നിന്ന് ഒഴിപ്പിച്ച 441 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. 1107 പേര്‍ നിരീക്ഷണത്തിലാണ്. 216 വിദേശികള്‍ ഇപ്പോഴും അവിടെയുണ്ട്. 45 മലയാളികളാണു സമ്മേളനത്തില്‍ പങ്കെടുത്തത്. തബ് ലിഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്തുപേരാണ് മരിച്ചത്. സംഘാടകര്‍ക്കെതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button