KeralaLatest NewsNews

ബിജെപിയോടും ആര്‍എസ്എസ്സിനോടും ആദരവാണ്; ഇന്ദിരാ ഗാന്ധിക്ക് ശേഷം മറ്റൊരു ഇന്ത്യൻ രാഷ്ട്രീയ നേതാവിലോ പാർട്ടിയിലോ ഞാൻ ഇത് കണ്ടിട്ടില്ലെന്ന് പോൾ സക്കറിയ

അവസരങ്ങൾക്കനുസരിച്ച് രാഷ്ട്രീയ അതിജീവന തന്ത്രങ്ങൾ മെനയാനുള്ള ശേഷി മൂലം ബിജെപിയോടും ആര്‍എസ്എസ്സിനോടും ഒരു വിധത്തിൽ പറഞ്ഞാൽ ആദരവ് തോന്നുകയാണെന്ന് എഴുത്തുകാരൻ പോൾ സക്കറിയ. ഇന്ദിരാ ഗാന്ധിക്ക് ശേഷം മറ്റൊരു ഇന്ത്യൻ രാഷ്ട്രീയ നേതാവിലോ പാർട്ടിയിലോ ഞാൻ കണ്ടിട്ടില്ല. അതിന്റെ ഏറ്റവും പുതിയ പ്രകടനമാണ് കൊറോണ അടച്ചു പൂട്ടൽ കാലത്ത് രാമായണം പുന സംപ്രേഷണം ചെയ്യാനുള്ള തീരുമാനമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.

Read also: വിദേശ യാത്ര കഴിഞ്ഞെത്തിയ ലീഗ് നേതാവ് നിരീക്ഷണത്തില്‍ ഇരിക്കാതെ പൊതുപരിപാടികളിൽ പങ്കെടുത്തു; നിരവധി പേരുമായി സമ്പർക്കം പുലർത്തിയതായി റിപ്പോർട്ട്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഇന്നത്തെ ഇന്ത്യയിൽ എനിക്ക് ബി ജെ പിയോടും ആര്‍ എസ് എസ്സിനോടും ഒരു വിധത്തിൽ പറഞ്ഞാൽ ആദരവ് തോന്നുന്ന ഒരു കാര്യമുണ്ട്: അവസരങ്ങൾക്കനുസരിച്ച് രാഷ്ട്രീയ അതിജീവന തന്ത്രങ്ങൾ മെന യാനുള്ള അവരുടെ ശേഷി. ഇത് ഈ തോതിൽ ഇന്ദി രാ ഗാന്ധിക്ക് ശേഷം മറ്റൊരു ഇന്ത്യൻ രാഷ്ട്രീയ നേതാവി ലോ പാർട്ടി യിലോ ഞാൻ കണ്ടിട്ടില്ല. അതിന്റെ ഏറ്റവും പുതിയ പ്രകടന മാണ് കൊറോണ അടച്ചു പൂട്ടൽ കാലത്ത് രാമായണം പുന സംപ്രേഷണം ചെയ്യാനുള്ള തീരുമാനം. ബിജെപി എന്ന പാർട്ടിക്ക് അധികാരത്തിലേക്ക് ചവിട്ടി ക്കയ റാ ൻ കോൺഗ്രസ് പണിതു കൊടുത്ത അനവധി നട ക്കെട്ടു കളിൽ ഒന്നായിരുന്നു രാമായണ പരമ്പര.

വാസ്തവത്തിൽ ഈ വഴി യൊ രു ക്കൽ തുടങ്ങുന്നത് ബിജെപി ജനിച്ചിട്ടില്ലാത്ത കാലത്ത് നെഹ്റു ഭരണത്തി ന്‌ കീഴിൽ 1949 ൽ ബാബ്റി മസ്ജി് ദിൽ രാം ലല്ല യുടെ വിഗ്രഹം ഒരു മലയാളിയുടെ മേൽനോട്ടത്തിൽ കടത്തിയ മുഹൂർത്തത്തിൽ ആണ്.
1984ൽ രാജീവ് ഗാന്ധിയും കോൺഗ്രസ്സും ഷാബാ നു നിയമ നിർമാണ ത്തിലൂടെ ആ വഴി വീണ്ടും വെട്ടിത്തുറന്നു. 1986ൽ കോൺഗ്രസ് – രാജീവ് ഗാന്ധി സംവിധാനം ഹിന്ദുത്വ പാതയിലെ അടുത്ത നാഴികക്കല്ല് സ്ഥാപിച്ചു: ബാബ്റി മസ്ജിദി ന്റെ പൂട്ട് തുറന്നു കൊ ടൂ ത്തു. 1987ൽ രാജീവ് ഗാന്ധിയുടെ കാലത്ത് സംപ്രേഷണം ആരംഭിച്ച രാമായണ പരമ്പര ബിജെപി യുടെ വളർച്ചയുടെ നിർണായക മുഹൂർത്തം ആയിരുന്നു. ആർഎസ്എസ് സ്വപ്നങ്ങൾക്ക് അനുസൃതമായ ഒരു “ഹിന്ദുത്വ” വികാരം ജന സാമാന്യ ത്തിൽ സൃഷ്ടിക്കാൻ ഒരു ഒറ്റമൂലി പോലെ അത് സഹായിച്ചു. രാജീവ് ഗാന്ധി തന്നെ ബിജെ പിക്ക് അതിന്റെ അടുത്ത കുതിച്ചു ചാട്ടം സൃഷ്ടിച്ചു കൊടുത്തു : 1989 ലെ ശിലാന്യാസ നാടകവുമായുള്ള ഒ ത്ത് തീർപ്പ്. 1992ൽ നരസിംഹ റാവു എന്ന കോൺഗ്രസ് പ്രധാന മന്ത്രി ബാബ്റി മസ്ജിദ് തക ര്‍ക്ക ലിന് മൗന സമ്മതം നൽകിയതോടെ ബിജെപി യുടെ കോൺഗ്രസ്സിന്റെ കൈ പിടി ച്ചുള്ള ഇന്ത്യൻ രാഷ്ട്രീയത്തിലെ ക്കുള്ള സമാഗമനം ഏതാണ്ട് പൂർത്തിയായി. രഥയാത്രയെ ബാക്കി യുണ്ടായി രുന്നുള്ളു.

അദ്വാനി ഒരിക്കൽ പറഞ്ഞ ത്‌ ഓർമ വരുന്നു ( കൃത്യമായ വാ ക്കുകള ല്ല): “പുരു ഷോ ത്തം ദാസ് ടൻഡൻജി കോൺഗ്രസ് പ്രസിഡന്റ് ആയിരിക്കും വരെ കോൺഗ്രസും ഹിന്ദുത്വ വും ഒരേ നാണയത്തിന്റെ രണ്ടു മുഖങ്ങളായിരു ന്നു.” ടാൻഡൻ മൃദുല ഹിന്ദുത്വ വാദിയായ കോൺഗ്രസ് കാരനായിരു ന്നു. ഒരു പക്ഷെ അദ്ദേഹത്തെ കടത്തി വെട്ടുകയാണ് കോൺഗ്രസ് പിന്നീട് ചെയ്തത് എന്ന് സംശയിക്കണം.

ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ഭരണകൂടം അതിന്റെ അടിത്തറയെ തന്നെ കു് ലുക്കുന്ന സാമ്പത്തികവും രാഷ്ട്രീയ വുമായ തകർച്ചയെ നേരിട്ടു കൊണ്ടിരിക്കുമ്പോൾ പഴയ അടിത്തറ യിട്ടു കൊടുത്ത രാമായണത്തെ തിരിച്ചു വിളിക്കുകയാണ്. പഴയ കുപ്പിയിലെ പഴയ വീഞ്ഞ് ഫലം കാണുമോ എന്ന് കാത്തിരുന്ന് കാണണം. പക്ഷേ ഈ സമയാ നു സൃത മായ ബുദ്ധി വൈഭ വത്തെ ഇന്ത്യൻ പ്രതി പക്ഷം എന്ന് സ്വയം വി ശേ ഷി പ്പിക്കുന്നവർ കണ്ട് മനസ്സിലാ ക്കുന്നതു നന്നായിരിക്കും.

ഓർമകൾ ഉണ്ടായിരിക്കുന്നത് നല്ലതാ യ തു കൊണ്ട് ഇത് കുറിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button