KeralaLatest NewsNews

കോവിഡ് മരണത്തെ തുടർന്ന് പോത്തൻകോട് പ്രദേശം പൂർണമായും അടച്ചിടുമെന്ന് പിണറായി സർക്കാർ

തിരുവനന്തപുരം: പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ് കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിൽ പോത്തൻകോട് പഞ്ചായത്തിലുള്ളവരും പഞ്ചായത്തിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും മൂന്ന് ആഴ്ചത്തേക്കു ക്വാറന്റീനിൽ പോകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

പോത്തൻകോട് സമൂഹവ്യാപനം ഉണ്ടായിട്ടില്ല. മാർച്ച് 1ന് ശേഷം അബ്ദുൽ അസീസുമായി ഇടപഴകിയവർ അധികൃതരെ അറിയിക്കണം. വിദേശത്തുനിന്ന് വന്ന പോത്തൻകോട് നിവാസികളുടെ പാസ്പോർട്ട് രേഖകൾ പരിശോധിക്കാൻ പൊലീസിന് നിർദേശം നൽകി.

സമ്പർക്കം പുലർത്തിയ വ്യക്തികളിലും രോഗി സഞ്ചരിച്ച വഴികളിലും, ഉള്ള അവ്യക്തത തുടരുന്നു. കൃത്യതയോടെ റൂട്ട് മാപ്പ് പോലും തയ്യാറാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇതല്ലാതെ വേറെ മാർഗ്ഗമില്ല. പ്രവാസികളും, കാസർഗോഡ് പോലെ ധാരാളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നിന്നും വന്നവരും, 1077 എന്ന നമ്പറിൽ പ്രവർത്തിക്കുന്ന കോൾ സെന്ററുമായി അടിയന്തരമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. വൈറസ് ബാധിതനുമായി അടുത്തിടപഴകിയവരെല്ലാം നിരീക്ഷണ സന്നദ്ധരായി സ്വയം മുന്നോട്ടു വരിക തന്നെ വേണം, അല്ലാതെ മറ്റു യാതൊരു മാർഗ്ഗവുമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button