മുബൈ: താലിബാന്‍ ബന്ധമുള്ള വ്യക്തി ഭീകരാക്രമണം നടത്തുമെന്ന ഭീഷണിയെത്തുടർന്ന് മുംബൈയിൽ കനത്ത ജാഗ്രതാ നിര്‍ദ്ദേശം. വ്യാഴാഴ്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ മുംബൈ ഓഫീസിലാണ് ഭീഷണി ഇമെയില്‍ ലഭിച്ചത്.
താലിബാനുമായി ബന്ധമുള്ള ഒരാള്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്നാണ് എൻഐയ്ക്ക് ലഭിച്ച ഇ- മെയിലിലുണ്ടായിരുന്നത്. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് സിറ്റി പോലീസും മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
ചാറ്റ്ജിപിടി പ്ലസ്: സബ്സ്ക്രിപ്ഷൻ പ്ലാൻ ഉടൻ അവതരിപ്പിക്കും
ഭീഷണി സന്ദേശം അയക്കാന്‍ ഉപയോഗിച്ച ഇമെയില്‍ വിലാസത്തില്‍ ‘സിഐഎ’ എന്നുണ്ടെന്നും താലിബാനുമായി ബന്ധമുള്ള ഒരാള്‍ നഗരത്തില്‍ ആക്രമണം നടത്തുമെന്നാണ് ഇമെയിലിന്റെ ഉള്ളടക്കത്തിൽ അവകാശപ്പെടുന്നതെന്നും പോലീസ് പറഞ്ഞു. ഇമെയിലിന്റെ ഐപി അഡ്രസ് പാകിസ്ഥാനിലാണെന്ന് കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Post Your Comments