Latest NewsIndiaNews

കോവിഡ് 19: വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ‘സെല്‍ഫി’ ഫോട്ടോ നിര്‍ബന്ധമാക്കി സർക്കാർ

ബെംഗളൂരു: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ വീട്ടില്‍ ഐസൊലേഷനിൽ ഉള്ളവർക്ക് ‘സെല്‍ഫി’ ഫോട്ടോ നിര്‍ബന്ധമാക്കി കര്‍ണാടക ആരോഗ്യവകുപ്പ്. കര്‍ണാടകയില്‍ വീടുകളില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഓരോ മണിക്കൂറിലും സെല്‍ഫിയെടുത്ത് അയയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം.

കൊവിഡ് പ്രതിരോധത്തിന്റെ ചുമതലയുള്ള ഡോ. സുധാകറിന്റേതാണ് ഈ നിര്‍ദ്ദേശം. ക്വാറന്റൈന്‍ വാച്ച്‌’ എന്ന പേരില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ആപ്പിലേക്കാണ് സെല്‍ഫി അയയ്‌ക്കേണ്ടത്. ക്വാറന്റൈന്‍ വാച്ച്‌’ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

ALSO READ: കാസർഗോഡ് ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ്; അവശ്യ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകും

എന്നാൽ രാത്രി 10 മണി മുതല്‍ രാവിലെ ഏഴ് മണി വരെ സെല്‍ഫി അയയ്‌ക്കേണ്ടതില്ല. സെല്‍ഫി അയയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പഴയ ഫോട്ടോകള്‍ അയയ്ക്കുന്നുണ്ടോ എന്നറിയാന്‍ ഫോട്ടോകള്‍ പരിശോധിക്കും. പഴയ ഫോട്ടോ അയയ്ക്കുന്നവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button