ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനം തടയാനുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അലിഖഢ് മുസ്ലീം സര്‍വ്വകലാശാല. സര്‍വ്വകലാശാലയിലെ എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാരും പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്ക് ധനസഹായം നല്‍കും.ഇന്ന് വൈസ് ചാന്‍സിലറുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാല ടീച്ചേഴ്സ് അസോസിയേഷന് പ്രതിനിധികളും, എക്സിക്യൂട്ടീവ് അംഗങ്ങളും, അനധ്യാപക ജീവനക്കാരും യോഗം ചേര്‍ന്നിരുന്നു.
യോഗത്തിലാണ് ഒരു മാസത്തെ ശമ്ബളം കെയേഴ്സ് ഫണ്ടിലേക്ക് നല്കാന് തീരുമാനിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മാസത്തെ ശമ്പളമാണ് ജീവനക്കാര്‍ കെയേഴ്സ് ഫണ്ടിലേക്ക് സംഭാവനയായി നല്‍കുക. സര്‍വ്വകലാശാല പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പൗരന് എന്ന നിലയില്‍ രാജ്യത്തോടൊപ്പം നില്ക്കുക എന്നത് ഓരോരുത്തരുടെയും കടമയാണെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. താരിഖ് മന്‍സൂര്‍ പറഞ്ഞു.
കൊറോണ വൈറസ് വ്യാപനത്തെ രാജ്യം അതിവേഗം തരണം ചെയ്യുമെന്നാണ് വിശ്വാസം. വികസനത്തിന്റെയും , അഭിവൃദ്ധിയുടെയും ഉദയം അധികം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments