Latest NewsNewsIndia

കോവിഡ് 19 വ്യാപനം : 11,000 തടവുകാരുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം : തടവുകാരുടെ കാര്യത്തില്‍ ആശങ്കാജനകമെന്ന് സുപ്രീകോടതി

ലഖ്‌നൗ: കോവിഡ് 19 വ്യാപനം , 11,000 തടവുകാരുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ 11,000 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. 71 ജയിലുകളിലായി കഴിയുന്ന 11,000പേര്‍ക്കാണ് പരോള്‍ അനുവദിക്കുക. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ജയിലുകളിലെ തിരക്ക് വളരെ ആശങ്കാജനകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം.

Read Also : ലോക് ഡൗണ്‍ തെറ്റിച്ച് കറങ്ങിയടിച്ചാല്‍ കര്‍ശന നടപടി : രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിയ്ക്കും : നിയമം കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍

ഏഴ് വര്‍ഷം വരെ തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ക്ക് ഇടക്കാലം ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല സമിതികള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നേരത്തെ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.

സുപ്രീകോടതി നിര്‍ദേശമനുസരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. 71 ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന 11,000 കുറ്റവാളികളെ വ്യക്തിഗത ബോണ്ടിന് എട്ട് ആഴ്ച ഇടക്കാല ജാമ്യം നല്‍കണമെന്നും ജയിലില്‍ നിന്ന് ഉടന്‍ മോചിപ്പിക്കണമെന്നും സമിതി നിര്‍ദേശം നല്‍കി. നാല്‍പതിലധികം പേര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ കൊറോണ സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button