തിരുവനന്തപുരം: കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കിയെങ്കിലും ഈ മാസം 21 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിലെ യാത്രകൾക്കായി റിസർവ് ചെയ്ത ട്രെയിൻ ടിക്കറ്റുകളുടെ മുഴുവൻ തുകയും റെയിൽവേ തിരികെ നൽകും. ക്ലറിക്കൽ, റിസർവേഷൻ ചാർജുകൾ കുറച്ച് 75% വരെ തുകയാണു ഇതു വരെ റദ്ദാക്കിയ ടിക്കറ്റുകൾക്കു മടക്കി നൽകിയത്. 27ന് മുൻപ് റദ്ദാക്കിയ ടിക്കറ്റുകളുടെ കാര്യത്തിൽ ബാക്കി തുക കൂടി ലഭിക്കാൻ അതത് സോണൽ റെയിൽവേ ആസ്ഥാനങ്ങളിലെ ചീഫ് കൊമേഴ്സ്യൽ മാനേജർ, ചീഫ് ക്ലെയിംസ് ഓഫിസർ, എന്നിവർക്ക് ജൂൺ 21നു മുൻപായി ടിക്കറ്റ് ഡിപ്പോസിറ്റ് രസീത് (ടിഡിആർ) അയച്ചു നൽകണം.
Read also: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് യാത്ര ചെയ്‌ത് അറസ്റ്റിലായത് ആയിരത്തിലേറെ പേർ
അപേക്ഷകർക്കു ട്രെയിനിന്റെ ചാർട്ട് പരിശോധിച്ച്, ചെക്കായോ ബാങ്ക് അക്കൗണ്ടിലേക്കോ തുക നൽകും. ടിഡിആറിന്റെ മാതൃക റെയിൽവേ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 27നു ശേഷം റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും.
Post Your Comments