KeralaLatest NewsNewsIndia

പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​യ്ക്കും: മി​നി​മം ചാ​ർ​ജ് 10 ആ​കും

കൊ​ല്ലം: രാജ്യത്തുടനീളം പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​യ്ക്കാ​ൻ നീക്കം. മി​നി​മം ടി​ക്ക​റ്റ് നി​ര​ക്ക് 10 രൂ​പ​യാ​ക്കി കു​റ​യ്ക്കും. നി​ല​വി​ലെ മി​നി​മം ചാ​ർ​ജ് 30 രൂ​പ​യാ​ണ്. കോ​വി​ഡി​ന് മു​മ്പ് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ കു​റ​ഞ്ഞ നി​ര​ക്ക് 10 രൂ​പ​യാ​യി​രു​ന്നു. കോ​വി​ഡി​ന് ശേ​ഷം രാ​ജ്യ​ത്ത് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച ശേ​ഷം പു​ന​രാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് 30 രൂ​പ​യാ​യി മി​നി​മം ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തി​യ​ത്. ഇതാണ് വീണ്ടും കുറയ്ക്കുന്നത്.

കോ​വി​ഡി​ന് ശേ​ഷം അ​ൺ റി​സ​ർ​വ്ഡ് എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ, മെ​യി​ൽ/ എ​ക്സ്പ്ര​സ്, സൂ​പ്പ​ർ ഫാ​സ്റ്റ് എ​ന്നീ മൂ​ന്ന് ത​ര​ത്തി​ലു​ള്ള സ​ർ​വീ​സു​ക​ളാ​ണ് റെ​യി​ൽ​വേ രാ​ജ്യ​ത്ത് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​ത്. നേ​ര​ത്തേ പാ​സ​ഞ്ച​ർ ആ​യി ഓ​ടി​യി​രു​ന്ന വ​ണ്ടി​ക​ളാ​ണ് നി​ര​ക്ക് കൂ​ട്ടി അ​ൺ റി​സ​ർ​വ്ഡ് സ്പെ​ഷ​ൽ സ​ർ​വീ​സ് എ​ന്ന പേ​രി​ൽ ഇ​പ്പോ​ൾ ഓ​ടി​ക്കു​ന്ന​ത്.ഇ​വ​യെ ഉ​ട​ൻ പ​ഴ​യ രീ​തി​യി​ൽ ഓ​ർ​ഡി​ന​റി പാ​സ​ഞ്ച​ർ എ​ന്നാ​ക്കി മാ​റ്റി നി​ര​ക്കു​ക​ൾ കു​റ​യ്ക്കാ​നാ​ണ് നീ​ക്കം.

തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ റെ​യി​ൽ​വേ​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​ക്ക് കു​റ​വ് ഇ​ന്ന​ലെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. അ​വി​ടെ ഓ​ടു​ന്ന മെ​മു/ ഡെ​മു സ​ർ​വീ​സു​ക​ളി​ൽ കോ​വി​ഡി​ന് മു​മ്പു​ള്ള നി​ര​ക്കു മാ​ത്ര​മേ ഈ​ടാ​ക്കാ​വൂ എ​ന്ന ഉ​ത്ത​ര​വ് ഇ​ന്ന​ലെ​യാ​ണു പു​റ​ത്തി​റ​ങ്ങി​യ​ത്. അ​ടി​യ​ന്തി​ര​മാ​യി ഇ​തു പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്ത​ണം എ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ല​ട​ക്കം പാ​സ​ഞ്ച​ർ ടി​ക്ക​റ്റ് നി​ര​ക്കു കു​റ​യു​ന്ന​ത് ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ സൂ​ചി​പ്പി​ച്ചു. എ​ക്സ്പ്ര​സ്/ മെ​യി​ൽ സ​ർ​വീ​സു​ക​ളി​ൽ മി​നി​മം നി​ര​ക്ക് 30 രൂ​പ​യും സൂ​പ്പ​ർ ഫാ​സ്റ്റി​ൽ 45 രൂ​പ​യു​മാ​ണ്. ഈ ​നി​ര​ക്കു​ക​ളി​ൽ ഇള​വു​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button