വ്യാജ ട്രെയിൻ ടിക്കറ്റുമായി യാത്ര ചെയ്ത യുവാവ് അറസ്റ്റിൽ. യുടിഎസ് ആപ്പിലെ മാതൃകയിൽ സീസൺ ടിക്കറ്റിന്റെ സ്ക്രീൻഷോട്ട് കൃത്രിമമായി തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയത്. സൂറത്ത് സ്വദേശിയായ 21-കാരനാണ് ടിടിഇമാരുടെ വലയിലായത്. അന്ധേരിയിൽ എസി ലോക്കൽ ട്രെയിനിലാണ് സംഭവം. ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ യുടിഎസ് ടിക്കറ്റെണെന്ന് പറഞ്ഞ് ഫോണിലെ സ്ക്രീൻഷോട്ട് കാണിച്ചാണ് കബളിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ, ടിക്കറ്റിന്റെ മാതൃകയിൽ വൈരുദ്ധ്യം തോന്നിയ ടിടിഇ ഇവ വീണ്ടും പരിശോധിച്ചതോടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. യുടിഎസ് ആപ്പിൽ സ്ക്രീൻഷോട്ട് കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും, യുവാവ് അത് വിസമ്മതിക്കുകയായിരുന്നു.
യുടിഎസ് ട്രെയിൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള യുടിഎസ് നമ്പർ പരിശോധിച്ചതോടെയാണ് ഇത് യുവാവിന്റെ പേരിലുള്ള ടിക്കറ്റ് അല്ലെന്നും, വ്യാജമായി നിർമ്മിച്ചതാണെന്നും മനസിലാക്കിയത്. മൂന്ന് മാസത്തേക്കാണ് എസി ട്രെയിനിൽ യാത്ര ചെയ്യാനുള്ള സീസൺ ടിക്കറ്റ് വ്യാജമായി നിർമ്മിച്ചത്. 48,000 രൂപ വില വരുന്ന 11 ടിക്കറ്റുകളാണ് ഇത്തരത്തിൽ നിർമ്മിച്ചിട്ടുള്ളതെന്ന് റെയിൽവേ കണ്ടെത്തിയിട്ടുണ്ട്. എസി ട്രെയിനിൽ യാത്ര ചെയ്യാൻ 4,800 രൂപയാണ് സീസൺ ടിക്കറ്റ് നിരക്ക്. യൂട്യൂബിൽ നിന്നാണ് ഇത്തരത്തിൽ വ്യാജ ടിക്കറ്റ് നിർമ്മിക്കാനുള്ള കാര്യങ്ങൾ യുവാവ് മനസിലാക്കിയത്.
Also Read: കായികമേഖലയുടെ വളർച്ച: ക്യൂബയുടെ സഹായസഹകരണങ്ങൾ ഉറപ്പാക്കി മുഖ്യമന്ത്രി
Post Your Comments