Latest NewsNewsIndia

ട്രെയിൻ ടിക്കറ്റ് റദ്ദാക്കാതെ തന്നെ യാത്രാ തീയതിയിൽ മാറ്റം വരുത്താം: ചെയ്യേണ്ടത് ഇത്രമാത്രം

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് റദ്ദാക്കാതെ തന്നെ ഇനി മുതൽ യാത്രാ തീയതിയിൽ മാറ്റം വരുത്താം. അധിക നിരക്ക് ഈടാക്കാതെയായിരിക്കും ഈ സേവനം നിങ്ങൾക്ക് ലഭ്യമാകുക. ഇതിനായി റെയിൽവേ പുതിയ നിയമനം ആവിഷ്‌ക്കരിച്ചു. ടിക്കറ്റ് റദ്ദാക്കിയ ശേഷം പുതിയ ടിക്കറ്റ് എടുക്കുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. അങ്ങനെ വരുമ്പോൾ ടിക്കറ്റ് റദ്ദാക്കിയ ചാർജ് നൽകേണ്ടി വരും. ഇതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.

Read Also: വിദ്യയുടേയും ആര്‍ഷോയുടേയും കേസുകള്‍ക്ക് ബന്ധമില്ല, വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഎമ്മല്ല: എം.വി ഗോവിന്ദന്‍

ഇനിമുതൽ ടിക്കറ്റ് കാൻസൽ ചെയ്യാതെ തന്നെ ഒരാൾക്ക് യാത്രാ സമയം പരിഷ്‌കരിക്കാം. ഇതിനായി ട്രെയിൻ പുറപ്പെടുന്നതിന് ഏകദേശം 48 മണിക്കൂർ മുമ്പ് റിസർവേഷൻ കൗണ്ടറിൽ സ്ഥിരീകരിച്ച ടിക്കറ്റ് സറണ്ടർ ചെയ്താൽ മതി. ശേഷം പുതിയ യാത്രാ തീയതിയ്ക്ക് വേണ്ടി അപേക്ഷ നൽകാം. യാത്രക്കാരൻ ആഗ്രഹിക്കുന്നുവെങ്കിൽ, ടിക്കറ്റ് ഉയർന്ന ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും കഴിയും. ഇതിനും അപേക്ഷ നൽകണം. എന്നാൽ, ഉയർന്ന ക്ലാസ് തിരഞ്ഞെടുക്കുമ്പോൾ നിരക്കും ഉയരുമെന്നും റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി.

Read Also: യുവതികള്‍ സ്വമേധയാ വന്നതല്ല സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്ന് മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button