കൊറോണ വൈറസിനെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബോളിവുഡ് താരങ്ങളെല്ലാം തങ്ങള്‍ സമയം ചെലവഴിക്കുന്നതെങ്ങനെയെന്ന് സോഷ്യല്‍ മീഡിയ വഴി പങ്കുവച്ച് ആരാധകരുടെ കൈയ്യടി വാങ്ങുന്നുണ്ട്. ഇപ്പോള്‍ ഇതാ ബോളിവുഡിലെ കമിതാക്കളെന്നു ഗോസിപ്പ് കോളങ്ങളില്‍ നിറയുന്ന രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഒരുമിച്ചുള്ളൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഏതാനും സെക്കന്‍ഡുകള്‍ മാത്രമുളള വീഡിയോയില്‍ ജിം ഡ്രസില്‍ ഇരുവരും നടന്നുനീങ്ങുന്നതാണ് വീഡിയോയിലുളളത്. രണ്‍ബീറിന്റെ വളര്‍ത്തു നായയെയും കാണാനാവും.
https://www.instagram.com/p/B-SzeTAH6Gz/?utm_source=ig_embed
രണ്‍ബീറും ആലിയയും മുംബൈയിലെ ഒരു കെട്ടിടത്തില്‍ തന്നെയുളള രണ്ടു അപ്പാര്‍ട്‌മെന്റുകളിലാണ് താമസമെന്ന് നേരത്തെ ഗോസിപ്പുകള്‍ പരന്നിരുന്നു. വീഡിയോ പുറത്തു വന്നതോടെ ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ ഇരുവരും ഒന്നിച്ച് താമസം തുടങ്ങിയതായാണ് പുതിയ അഭ്യൂഹങ്ങള്‍ പരക്കുന്നത്.
Post Your Comments