Latest NewsIndiaNews

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആരോഗ്യ ടിപിസുകള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോവിഡിനെ തടയാന്‍ നല്ല ആരോഗ്യം ...ടിപ്‌സുകള്‍ ഏറ്റെടുത്ത് ഇന്ത്യന്‍ ജനത

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആരോഗ്യ ടിപിസുകള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യത്തോടെയിരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണി പ്രധാനമന്ത്രി .ഇതിനായി തന്റെ ആരോഗ്യ ദിനചര്യകള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

കഴിഞ്ഞ ദിവസം മന്‍ കീ ബാത്ത് സമയത്ത് തന്റെ ആരോഗ്യ ദിനചര്യയെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതിനാലാണ് ഈ യോഗാ വീഡിയോകള്‍ പങ്കുവെയ്ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങളും പതിവായി യോഗ പരിശീലിക്കാന്‍ ആരംഭിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.

താന്‍ ഒരു ഫിറ്റനസ് വിദഗ്ധനോ ആരോഗ്യ വിദഗ്ധനോ അല്ല. യോഗ പരിശീലിക്കുന്നത് വര്‍ഷങ്ങളായി തന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അത് പ്രയോജനപ്രമാണെന്ന് താന്‍ കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങളില്‍ പലര്‍ക്കും ആരോഗ്യത്തോടെ തുടരാനുള്ള മറ്റ് വഴികളുണ്ടെന്ന് അറിയാം. അവ മറ്റുള്ളവരുമായി പങ്കിടണമെന്നും തന്റെ വീഡിയോകള്‍ പങ്കുവെച്ചു കൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ ഭാഷകളില്‍ തന്റെ യോഗാ വീഡിയോകള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button