കൊച്ചി : പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനസമയം രാവിലെ 7 മുതല്‍ വൈകിട്ട് ഏഴു വരെയാക്കി. എറണാകുളം ജില്ലയിലെ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനത്തിലാണ് മാറ്റങ്ങള്‍ വന്നിരിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങള്‍ നിരോധിക്കുകയും സ്വകാര്യവാഹനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തിട്ടുള്ള സാഹചര്യം പരിഗണിച്ചും പെട്രോള്‍ പമ്പുകളിലെ ജീവനക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്തുമാണ് എറണാകുളം ജില്ലയിലെ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനസമയം പുന:ക്രമീകരിച്ചതെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.
അവശ്യ സര്‍വീസായി ആയി പ്രഖ്യാപിച്ചിട്ടുള്ള പെട്രോള്‍ പമ്പുകളുടെ ജില്ലയിലെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാക്കിയാണ് നിജപ്പെടുത്തിയത് . എന്നാല്‍ നിയോജകമണ്ഡലം പരിധിയിലും സിറ്റിയിലും ഒരു പെട്രോള്‍ പമ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഓരോ താലൂക്കിലും നാഷണല്‍ ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പമ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതാണ് . കൂടാതെ ഏഴുമണിക്ക് അടച്ച പമ്ബുകള്‍ അനിവാര്യമായ സാഹചര്യം ഉണ്ടായാല്‍ തുറന്ന് ഇന്ധനം നല്‍കുന്നതിലേക്കായി ഉത്തരവാദിത്തപ്പെട്ട ഒരാളുടെ ഫോണ്‍നമ്പര്‍ പമ്ബുകളില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കി.
Post Your Comments