ചെന്നൈ: ലോക്ഡൗണ്‍ കാലയവില്‍ ഇന്ധനത്തിനും പാചക വാതകത്തിനും ക്ഷാമം , പ്രചരിക്കുന്ന വാര്‍ത്തകള്‍ സംബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍.
രാജ്യത്ത് ആവശ്യത്തിന് പെട്രോള്‍, ഡീസല്‍, എല്‍.പി.ജി സറ്റോക്ക് ഉണ്ടെന്നും ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിംഗ് പറഞ്ഞു. അടുത്തമാസത്തേക്കും അതിനുശേഷവും ഉപയോഗിക്കാനുള്ള ഇന്ധനവും എല്‍.പി.ജിയും ഇപ്പോഴേ സ്റ്റോക്കുണ്ട്. ലോക്ക് ഡൗണ്‍ ആണെങ്കിലും എല്‍.പി.ജി ഡീലര്‍ഷിപ്പുകളും പെട്രോള്‍ പമ്പുകളും സാധാരണപോലെ തന്നെ പ്രവര്‍ത്തിക്കുകയാണ്. ഒരു ഇന്ധനത്തിനും ഇന്ത്യയില്‍ ക്ഷാമമില്ല.
പായിപ്പാട് സംഭവം ; ഗൂഢാലോചന പുറത്തുകൊണ്ടുവരണം : ഡിവൈഎഫ്ഐ
റിഫൈനറികളെല്ലാം ശേഷിയുടെ പൂര്‍ണതോതിലാണ് പ്രവര്‍ത്തിക്കുന്നത്. എല്‍.പി.ജി ക്ഷാമം ഉണ്ടാകുമെന്ന ഭയത്താല്‍ ഉപഭോക്താക്കള്‍ സിലിണ്ടര്‍ ബുക്കിംഗ് കൂട്ടിയിട്ടുണ്ട്. സിലിണ്ടര്‍ റീഫില്ലിംഗില്‍ ലോക്ക്ഡൗണ്‍ വേളയില്‍ ഇതുവരെ ദൃശ്യമായ വര്‍ദ്ധന 200 ശതമാനമാണ്. കാലിയാകുന്നതിന് മുമ്പേ ഉപഭോക്താക്കള്‍ അടുത്ത സിലിണ്ടര്‍ ബുക്ക് ചെയ്യുകയാണ്. ഡെലിവറി ചെയ്യുന്നവര്‍ക്ക്, അതുകൊണ്ട് കാലിയായ സിലിണ്ടര്‍ കിട്ടുന്നുമില്ല. കൈവശം രണ്ടു സിലിണ്ടര്‍ ഉള്ളവരും ഇത്തരത്തില്‍ ബുക്കിംഗ് നടത്തുകയാണ്. ഇത്, വിതരണ ശൃംഖലയ്ക്ക് കനത്ത സമ്മര്‍ദ്ദമാകുന്നുണ്ട്.
അതേസമയം വാഹനലോകം നിശ്ചലം ആയതിനാല്‍ പെട്രോള്‍, ഡീസല്‍, വ്യോമ ഇന്ധനം എന്നിവയുടെ ഡിമാന്‍ഡ് ഇടിഞ്ഞു.
Post Your Comments