മലപ്പുറം : വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഗൃഹനാഥന്‍ മരിച്ചു. മുംബൈയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം 15 ദിവസം മുമ്പു നാട്ടിലെത്തിയതു മുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന എടക്കര നാരങ്ങാപൊയില്‍ പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസാണ് (58) ഇന്നു രാവിലെ മരിച്ചത്. ഇയാള്‍ക്ക് മറ്റു ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇയാളുടെ സാംപിള്‍ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. പരിശോധനാ ഫലം വന്നതിനുശേഷം മാത്രമേ സംസ്‌കാരം നടത്താനാകൂ എന്ന് കുടുംബാംഗങ്ങള്‍ക്കു അറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments