അബുദാബി: കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അഞ്ച് മിനിറ്റിനുള്ളില്‍ കോവിഡ് പരിശോധന, ‘ഡ്രൈവ് ത്രൂ’ സംവിധാനത്തിന് തുടക്കം കുറിച്ചു. യുഎഇയിലാണ് ഈ നൂതന സംവിധാനം ആരംഭിച്ചത്. അബുദാബിയിലാണ് ഈ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അബുദാബി കിരീട അവകാശിയും സായുധ സേനയുടെ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ ഡ്രൈവ് ത്രൂ കേന്ദ്രങ്ങള്‍ തുറക്കാനും നടപടിയെടുത്തിട്ടുണ്ട്. വളരെ പെട്ടന്ന് കൊറോണ പരിശോധന നടത്താവുന്നതാണ് ഈ സംവിധാനം
10 ദിവസത്തിനുള്ളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സെന്ററുകള്‍ തുറക്കും. ദുബായ്, അജ്മാന്‍, ഷാര്‍ജ, റാസ് അല്‍ ഖൈമ, അല്‍ ഫുജൈറ, അല്‍ ഐന്‍, അല്‍ ദാഫ്ര, എന്നിവിടങ്ങളിലായിരിക്കും ടെസ്റ്റ് സെന്ററുകള്‍ തുറക്കുക. പരമാവധി പേര്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ ടെസ്റ്റ് നടത്താനുള്ള അത്യാധുനിക സംവിധാനമാണിത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് റാപ്പിഡ് ടെസ്റ്റിലൂടെ ഒരുക്കിയിരിക്കുന്നത്. അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നു.
Post Your Comments