അങ്കാറ: 2002 ഫിഫ ലോകകപ്പില്‍ തുര്‍ക്കിയെ മൂന്നാംസ്ഥാനത്തെത്തിച്ചതില്‍ നിര്‍ണായകമായ പങ്ക് വഹിച്ച തുര്‍ക്കിയുടെ ഇതിഹാസ ഗോള്‍കീപ്പറും ബാഴ്‌സലോണ മുന്‍താരവുമായ 46കാരനായ റുസ്തു റെക്ബറിന് കോവിഡ് 19 സ്ഥിരീകരിച്ചു. താരത്തിന് കോവിഡ് പിടിപെട്ട കാര്യം ഭാര്യ ഇസില്‍ റെക്ബറാണ് സ്ഥിരീകരിച്ചത്.
എല്ലാം സാധാരണ നിലയിലായിരുന്നു. എന്നാല്‍ പെട്ടെന്ന് രോഗലക്ഷണങ്ങള്‍ കാണിച്ചതിന്റെയും മൂര്‍ച്ഛിച്ചതിന്റെയും ഞെട്ടലിലാണ് ഞങ്ങള്‍’ എന്നും ഇസില്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. എന്നാല്‍ ഇസിലിന്റെയും രണ്ട് മക്കളുടെയും പരിശോധനാഫലം നെഗറ്റീവാണ്.
https://www.instagram.com/p/B-SkucDj4DH/?utm_source=ig_embed
വേഗം സുഖംപ്രാപിക്കാന്‍ റുസ്തു റെക്ബറിന് സാധിക്കട്ടെയെന്ന പ്രാര്‍ത്ഥനയുമായി തുര്‍ക്കി ടീമും ബാഴ്‌സലോണയും സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തി. തുര്‍ക്കിക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍(120) കളിച്ച താരമാണ് റുസ്തു റെക്ബര്‍. തുര്‍ക്കി വമ്പന്മാരായ ഫെനര്‍ബാഷെക്കൊപ്പം ഒരു പതിറ്റാണ്ടിലേറെ കളിച്ച താരം 2003ല്‍ സ്‌പെയിനില്‍ ബാഴ്‌സയ്‌ക്കൊപ്പവും ഗോള്‍വല കാക്കുകയും പിന്നീട് 2012ല്‍ വിരമിക്കുകയും ചെയ്തു.
Post Your Comments