ഈ അടുത്തകാലത്ത് ക്രിക്കറ്റില്‍ ഏറ്റവും വിവാദം സൃഷ്ടിക്കുകയും ചെയ്ത ഒന്നായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ പന്ത് ചുരണ്ടല്‍ വിവാദം. ഇതേ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുന്നതില്‍ നിന്ന് വിലക്ക് നേരിട്ടിരുന്ന ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റെ വിലക്ക് ഇപ്പോള്‍ അവസാനിച്ചു. അന്ന് ഓസ്ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിന് രണ്ട് വര്‍ഷത്തേക്കാണ് ക്യാപ്റ്റന്‍സിയില്‍ നിന്ന് അന്ന് വിലക്കും ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്കുമാണ് അന്ന് ഏര്‍പ്പെടുത്തിയിരുന്നു.
വിലക്ക് അവസാനിച്ചതോടെ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ സ്റ്റീവ് സ്മിത്തിന് ഓസ്ട്രേലിയയുടെ ക്യാപ്റ്റനാവാം. വിവാദത്തില്‍ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്കും കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന് 9 മാസമത്തെ വിലക്കുമാണ് അന്ന് ലഭിച്ചത്. ഡേവിഡ് വാര്‍ണര്‍ക്ക് ആജീവനാന്തം ക്യാപ്റ്റനാവുന്നതില്‍ നിന്ന് വിലക്കും അന്ന് നല്‍കിയിരുന്നു. സ്മിത്തിനെ വിലക്കിയ ശേഷം ടെസ്റ്റില്‍ ടിം പെയ്നും ഏകദിനത്തില്‍ ആരോണ്‍ ഫിഞ്ചുമായിരുന്നു ഓസ്‌ട്രേലിയയെ നയിച്ചത്.
Post Your Comments