ThiruvananthapuramLatest NewsKeralaNattuvarthaNews

കേരളത്തിന്റെ ആരോഗ്യ മേഖലയെ കുറിച്ച് പഠിക്കാൻ ഓസ്‌ട്രേലിയന്‍ സംഘം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയെ കുറിച്ച് പഠിക്കാൻ ഓസ്‌ട്രേലിയന്‍ സംഘം തിരുവനന്തപുരത്ത്. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ നിക്കോള്‍ മാന്‍ഷന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയെപ്പറ്റി അടുത്തറിയാനാണ് സംഘം എത്തിയത്.

ആരോഗ്യ മേഖലയിൽ വളരെ മികച്ച പ്രവര്‍ത്തനങ്ങളാണ് കേരളം നടത്തുന്നതെന്ന് സംഘം പറഞ്ഞു. ആരോഗ്യ രംഗത്ത് മലയാളികള്‍ക്ക് ഓസ്ട്രേലിയയില്‍ അവസരം സൃഷ്ടിക്കുന്നതിന്റെ സാധ്യതകളും സംഘം വിലയിരുത്തി. ആരോഗ്യ ഗവേഷണത്തില്‍ സഹകരണം ഉറപ്പാക്കും. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരും നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ആരോഗ്യപ്രവര്‍ത്തകരുമായുള്ള എക്സ്ചേഞ്ച് പ്രോഗ്രാം ആരംഭിക്കാനും ധാരണയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button