ന്യൂഡല്‍ഹി: രാജ്യം ഇപ്പോള്‍ കോവിഡ്-19 നെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്. അതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത് യുവാക്കളാണ്. ഇത് എല്ലാവര്‍ക്കും പ്രചോദനമാകട്ടെയെന്ന് അദ്ദേഹം ആശ്ലേഷിച്ചു. അതേസമയം കൊറോണ വൈറസിനെ പ്രതിരോധിക്കാനായി പ്രഖ്യാപിച്ച ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവര്‍ക്ക് അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തങ്ങളുടെ സമ്പാദ്യമെല്ലാം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കുട്ടികളെ കുറിച്ച് ഒരു ഉപഭോക്താവ് ട്വീറ്റ് ചെയ്തതിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കാവ്യ എന്ന പതിനഞ്ചു വയസുകാരിയും ചൈതന്യ എന്ന എട്ടു വയസുകാരിയുമാണ് തങ്ങളുടെ സമ്പാദ്യം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഇവരുടെ പിതാവ് തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചതും. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ കുട്ടികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അവരുടെ പ്രവൃത്തി ഹൃദയത്തെ സ്പര്‍ശിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നിരവധി പേര്‍ ഇതിനോടകം തന്നെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കഴിഞ്ഞു. ബോളിവുഡ് താരം അക്ഷയ് കുമാര്‍ 25 കോടി രൂപയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുള്‍ക്കര്‍ 25 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.
Post Your Comments