Latest NewsIndiaNews

ആ​ള്‍​ക്കൂ​ട്ടം മർദ്ദനം : ജവാൻ കൊല്ലപ്പെട്ടു

സി​ല്‍​ച്ച​ര്‍: ആ​ള്‍​ക്കൂ​ട്ടം ജവാനെ മർദ്ദിച്ച് കൊലപ്പെടുത്തി. ആ​സാം ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സ് (എ​ഐ​എ​സ്എ​ഫ്) ജ​വാനും കാ​ചാ​ര്‍ ജി​ല്ല​യി​ലെ ദ​ക്ഷി​ണ്‍ കൃ​ഷ്ണാ​പു​ര്‍ സ്വ​ദേ​ശി​യുമായ ബ​ക്താ​റു​ദ്ദീ​ന്‍ ബാ​ര്‍​ഭു​രി യ(50) ​ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെയായിരുന്നു സംഭവം.

Also read : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു പിന്നാലെ ജനങ്ങളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍

ജോ​ലി​ക്കു പോ​കുന്നതിനിടെ ബ​ക്താ​റു​ദ്ദീ​ന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഒ​രു യു​വാ​വി​നെ ഇ​ടി​ച്ചു, പ​രി​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ രോ​ഷാ​കു​ല​രാ​യ പ്ര​ദേ​ശ​വാ സി​ക​ള്‍ ജ​വാ​നെ മർദ്ദിക്കുകയായിരുന്നു. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രക്ഷിക്കാനായില്ല. കാ​ചാ​ല്‍ എ​സ്പി മാ​ന​ബേ​ന്ദ്ര ദേ​ബ് റോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി.​ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ലാത്തി​ച്ചാ​ര്‍​ജ് ന​ട​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഓ​ടി​യ യു​വാ​വി​നെ ബാ​ര​ക് ന​ദി​യി​ല്‍ വീ​ണു കാ​ണാ​താ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button