Latest NewsNewsIndia

ലോക്ഡൗണ്‍ ആഘോഷമാക്കി ചട്ടലംഘനം നടത്തി എംഎല്‍എയും കൊച്ചുമകനും നിരത്തില്‍

ബംഗളൂരു: ലോക്ഡൗണ്‍ ആഘോഷമാക്കി ചട്ടലംഘനം നടത്തി എംഎല്‍എയും കൊച്ചുമകനും നിരത്തില്‍. രാജ്യത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കെ പേരക്കുട്ടിക്കൊപ്പം റോഡില്‍ കളിപ്പാട്ട വാഹനം ഓടിച്ച് രസിച്ച് കര്‍ണാടകയിലെ എംഎല്‍എ. ഗുബ്ബിയിലെ ജെഡിഎസ് എംഎല്‍എ എസ്.ആര്‍ ശ്രീനിവാസാണ് ചട്ടങ്ങള്‍ ലംഘിച്ച് റോഡില്‍ ഇറങ്ങിയത്.

Read Also : കോവിഡ് 19 ; ഇനിയും പഠിക്കാതെ ചിലര്‍ ; സെമിനാരിയില്‍ കൂട്ട പ്രാര്‍ത്ഥന ; വൈദികനെയും കന്യാസ്ത്രീകളുമടക്കം 10 പേരെ അറസ്റ്റ് ചെയ്തു

തുമാകുരുവിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ എസ്പി ഓഫീസിന് മുന്നിലായിരുന്നു എംഎല്‍എ പേരക്കുട്ടിക്കൊപ്പം കളിപ്പാട്ട വാഹനവുമായി റോഡിലിറങ്ങിയത്. ആളുകള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ അദ്ദേഹം പിന്‍മാറി.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ലോക്ക് ഡൗണ്‍ നിലനില്‍ക്കെ എംഎല്‍എമാര്‍ പോലും നിയമ ലംഘനം നടത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button