ആഗ്ര : കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ വീട്ടിലെത്താന്‍ 200 കിലോമീറ്ററിലധികം നടന്ന യുവാവിന്, യാത്രാമധ്യേ ദാരുണാന്ത്യം. ഡല്‍ഹിയില്‍ ഡെലിവറി ഏജന്റായി ജോലി ചെയ്തിരുന്ന രണ്‍വീര്‍ സിംഗ്(38) ആണ് മരിച്ചത്.
Also read : കോവിഡ് 19 : 275 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു
ഡല്‍ഹിയില്‍ നിന്നും 362 കിലോമീറ്റര്‍ അകലയുള്ള മധ്യപ്രദേശിലെ മൊറെന ജില്ലയിലെ വീട്ടിലേക്കാണ് രണ്‍വീര്‍ സിംഗ് കാല് നടയായി യാത്ര ചെയ്തത്. ഹൃദയാഘാതമാണ് മരണ കാരണം. സമ്പൂർണ ലോക്ക് ഡൗണിനെ തുടർന്ന് ഗതാഗത സംവിധാനം നിലച്ചതിനാൽ അന്യസംസ്ഥാന തൊഴിലാളികളായ ആയിരക്കണക്കിന് ആളുകളാണ് വീടുകളിലേക്ക് മടങ്ങാനാകാതെ രാജ്യത്തിന്റെ പലഭാഗങ്ങളിലായി കുടുങ്ങിയിരിക്കുന്നത്. കാല്‍നടയായാണ് പലരും സ്വദേശത്തേക്ക് മടങ്ങുന്നത്.
കൊവിഡ് ബാധിച്ച് രാജ്യത്ത് ഇന്ന് രണ്ട് പേര്‍ മരിച്ചു. ഗുജറാത്ത്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരാണ് മരിച്ചത്. ഗുജറാത്തില്‍ അഹമ്മദാബാദ് സ്വദേശിയായ 45 കാരന്റെ മരണത്തോടെ സംസ്ഥാനത്ത് മരണസംഖ്യ 5 ആയി. അതേസമയം ശ്രീനഗറില്‍ ഒരാള്‍ മരിച്ചതോടെ കശ്മീരില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. രാജ്യത്ത് അടുത്ത പത്ത് ദിവസം നിര്‍ണായകമെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണ്‍ ശക്തമാക്കി സമൂഹ വ്യാപനം കുറയ്ക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ ഇന്ന് 7 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 193 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രാജസ്ഥാനില്‍ 53കാരിക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജസ്ഥാനില്‍ രോഗികളുടെ എണ്ണം 55 ആയി.
Post Your Comments