അമരാവതി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വൈഎസ്ആര്‍ എംഎല്‍എ നിരീക്ഷണത്തില്‍. ആന്ധ്രാപ്രദേശില്‍ ആണ് എംഎല്‍എ നിരീക്ഷണത്തില്‍ ആയിരിക്കുന്നത്. ഭരണ കക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ എംഎല്‍എ ഷെയ്ക് മുഹമ്മദ് മുസ്തഫയാണ് നിരീക്ഷണത്തിലായത്.
ബന്ധുവിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം ഉള്‍പ്പെടെ 14 പേര്‍ സ്വയം ക്വാറന്റൈനില്‍ പോയത്. ഇദ്ദേഹവുമായി ബന്ധപ്പെട്ട മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം തിങ്കളാഴ്ച ലഭിക്കും.
അതേസമയം, ഇന്ന് രാജ്യത്ത് മൂന്ന് പേരാണ് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത്, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോ ആള്‍ക്കാരാണ് മരിച്ചത്. ഇന്ന് മാത്രം 98 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ 1127 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 90 പേര്‍ രോഗവിമുക്തരായി.
ALSO READ: കോവിഡ് 19: ആദിവാസി മേഖലകളില്‍ മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റുകള്‍ സജീവമാക്കും;- എ കെ ബാലന്‍
മഹാരാഷ്ട്രയില്‍ ഇന്ന് വരെ 203 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 25 പേര്‍ രോഗവിമുക്തി നേടി. കേരളത്തില്‍ ഇന്ന് 20 പേര്‍ക്ക് വൈറസ് ബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇതുവരെ 202 പേരെ രോഗം ബാധിച്ചിച്ചുണ്ട്. പതിനാറ് പേര്‍ക്ക് രോഗം ഭേദമായി. ഒരാള്‍ മരിച്ചു.
Post Your Comments