ഹൈദരബാദ്: കോൺഗ്രസിൽ നിന്നും കൊഴിഞ്ഞു പോക്ക് തുടരുന്നു. നാളെ രാജ്യസഭ അംഗത്വം രാജിവയ്ക്കുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വി വിജയസായി റെഡ്ഡി. എക്സില്‍ പങ്കുവച്ച കുറിപ്പിലാണ് രാഷ്ട്രീയം മതിയാക്കുന്ന കാര്യം എംപി അറിയിച്ചത്. താന്‍ മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ രാഷ്ട്രീയം വിടുകയാണ്. നാളെ (ജനുവരി 25)ന് രാജ്യസഭാംഗത്വം രാജിവയ്ക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ല. ഒരു സ്ഥാനമോ, ആനുകൂല്യങ്ങളോ പണമോ പ്രതീക്ഷിച്ചല്ല രാജിയെന്നും ഇത് പൂര്‍ണമായും എന്റെ വ്യക്തിപരമായ തീരുമാനമാണ് – എംപി എക്സില്‍ കുറിച്ചു.
Post Your Comments