Latest NewsIndiaNews

ചില​ർ​ക്കെ​ങ്കി​ലും ത​ന്നോ​ട് ദേ​ഷ്യം തോ​ന്നാം , രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ൻ ഇ​ത​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ല : ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ടേ​ണ്ടി വ​രു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ക്ഷ​മ ചോ​ദി​ക്കുന്നു : പ്ര​ധാ​ന​മ​ന്ത്രി

ന്യൂഡൽഹി : കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനായി 21 ദിവസത്തേക്ക് രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗണിൽ ജനങ്ങൾക്ക് സ്വാഭാവികമായും ബുദ്ധിമുട്ടുകളുണ്ടാകും. അതിന്‍റെ പേരിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ​മാ​യ മ​ൻ​കി​ബാ​ത്തിൽ പറഞ്ഞു.

ചി​ല​ർ​ക്കെ​ങ്കി​ലും ത​ന്നോ​ട് ദേ​ഷ്യം തോന്നാം, രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ൻ ഇ​ത​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ല. ലോകം മുഴുവൻ കൊവിഡിനെതിരെ ജീവൻമരണ പോരാട്ടമാണ് നടത്തുന്നത്. അ​ങ്ങ​നെ​യു​ള്ള​പ്പോ​ൾ മാ​ർ‌​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ അ​ത് കൊ​വി​ഡി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പിന്നോട്ടടിക്കും. ചി​ല​ർ ലോ​ക്ക്ഡൗ​ൺ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ക്വാ​റ​ന്‍റൈ​ൻ അ​ല്ലാ​തെ കോ​വി​ഡി​ന് പ​രി​ഹാ​ര​ങ്ങ​ൾ ഇ​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Also read : തങ്ങളുടെ രാജ്യത്തേക്കാളും സുരക്ഷിതം കേരളത്തിലാണ് ; നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും സ്വന്തം രാജ്യത്തേക്ക് പോകാന്‍ കൂട്ടാക്കാതെ ജര്‍മന്‍ സ്വദേശികള്‍

കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ കൂ​ടി ല​ക്ഷ്മ​ണ രേ​ഖ മ​റി​ക​ട​ക്ക​രു​തെ​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ള്ള​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട പ്രധാനമന്ത്രി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സേ​വ​ന​ത്തെ രാ​ജ്യം വി​ല​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പറഞ്ഞു.

അതേസമയം ഇന്ത്യയിലെ പ്രതിരോധ സംവിധാനങ്ങളെ അഭിനന്ദിച്ച് വീണ്ടും ലോകാരോഗ്യ സംഘടന. കോവിഡ്-19 നെതിരെ മികച്ച പ്രതിരോധമാണ് ഇന്ത്യ ഒരുക്കിയത്. ജനുവരി 30-ന് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുന്‍പേ ഇന്ത്യ സമഗ്ര പ്രതിരോധ സംവിധാനം ഒരുക്കിയിരുന്നു. വിമാന യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കിയതിനു പിന്നാലെ വിസ റദ്ദാക്കുകയും രാജ്യാന്തര വിമാനസര്‍വീസുകള്‍ നിരോധിക്കുകയും ചെയ്തു. മറ്റേതൊരു രാജ്യത്തേക്കാളും മുന്നേ ഇന്ത്യ ഇതു നടപ്പിലാക്കി.

2020 ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യ കൊറോണ വൈറസ് ബാധ കണ്ടെത്തിയതെങ്കിലും ജനുവരി 18 മുതല്‍ തന്നെ ചൈനയില്‍ നിന്നുമെത്തുന്ന യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. അതേസമയം കോവിഡ് 19 ഏറ്റവും അധികം നാശമുണ്ടാക്കിയ ഇറ്റലിയും സ്‌പെയിനും രോഗബാധ റിപ്പോര്‍ട്ട് ചെയ്ത് 25 മുതല്‍ 39 ദിവസത്തിനു ശേഷമാണ് യാത്രക്കാരെ പരിശോധിച്ചു തുടങ്ങിയത്. യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്നവരെയും വിമാനത്താവളങ്ങളില്‍ എത്തുന്നവരെയും കൂടുതല്‍ പരിശോധിക്കുക, വീസ റദ്ദാക്കുക, സ്വയം ക്വാറന്റൈനില്‍ നിര്‍ദേശിക്കുക തുടങ്ങി രോഗം പടരുന്നതു തടയാന്‍ ഫലപ്രദമായ പല നടപടികളും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button