Latest NewsNewsIndia

രാജ്യത്ത് സമൂഹവ്യാപനം നടന്നിട്ടില്ല : ലോക്ഡൗണിലൂടെ കൊറോണയെ തുരുത്താന്‍ ഇന്ത്യയ്ക്കാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ : ഇന്ത്യയെ മാതൃകയാക്കാന്‍ ലോകരാഷ്ട്രങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ്-19, രാജ്യത്ത് സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്. ഇതോടെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് പ്രതീക്ഷയും ഏറുകയാണ്. കോവിഡ് 19 വ്യാപനത്തിന്റെ മൂന്നാംഘട്ടമായ സാമൂഹിക വ്യാപനത്തിലേക്ക് രാജ്യം പ്രവേശിച്ചുവെന്നതിന് വ്യക്തമായ തെളിവുകള്‍ ഇല്ലെന്നാണ് ഐസിഎംആറിന്റെ വിലയിരുത്തല്‍. തിരക്കുപിടിച്ച് എല്ലാവരുടെയും സ്രവങ്ങള്‍ എടുത്തുപരിശോധിക്കേണ്ട സാഹചര്യമില്ല. നിലവിലുള്ള 12,000 പരിശോധനാ സംവിധാനങ്ങളില്‍ വെറും 30ശതമാനം മാത്രമേ ഇതുവരെ ഉപയോഗിച്ചിട്ടുള്ളൂവെന്നും ഐസിഎംആര്‍ പറയുന്നു. രാജ്യത്ത് നിലവില്‍ ആവശ്യത്തിന് പരിശോധനാ സംവിധാനങ്ങളും കിറ്റുകളും ഉണ്ട്. വൈറസ് ബാധയുടെ അളവില്‍ അമിതമായ വര്‍ധനവുണ്ടായാല്‍ പോലും സാഹചര്യത്തെ നേരിടാന്‍ സാധിക്കും. ഇതോടെ  ലോക് ഡൗണിലൂടെ കൊറോണയെ തുരുത്താന്‍ ഇന്ത്യയ്ക്കാകുമെന്ന് പ്രതീക്ഷയിലാണ് കേന്ദ്രം

കോവിഡിലും തളരാതെ ഇന്ത്യ : രാജ്യത്തെ ജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ നാം ലോക്ക്ഡൗണിലേക്ക് നീങ്ങിയിരുന്നു. അതിനാല്‍ തന്നെ നമുക്ക് അതിന്റെ നല്ല ഫലം കുട്ടുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് ഐസിഎംആര്‍ പറയുന്നു. അതേസമയം, കൊറോണ വൈറസ് ബാധിച്ച് കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ശനിയാഴ്ച ഓരോരുത്തര്‍ മരിച്ചതോടെ രാജ്യത്തു മരിച്ചവരുടെ എണ്ണം 22 ആയി. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 918 ആയി. ഇതില്‍ 871 പേര്‍ ഇന്ത്യക്കാരും 47 പേര്‍ വിദേശികളുമാണ്. ഇതില്‍ 80 പേര്‍ സുഖംപ്രാപിച്ചു. രാജ്യത്തെ 132 ജില്ലകളില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുംബൈയില്‍ മൂന്നു ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകത്തില്‍ 17 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button