ഛണ്ഡീഗഢ്: ലോക്ക് ഡൗണിലായതായതോടെ ആവശ്യത്തിന് ഭക്ഷണം ലഭിക്കാതായതോടെ പട്ടിണി സഹിക്കാനാവാതെ കുടുംബം ആത്മഹത്യ ചെയ്യുകയാണെന്ന് പൊലീസില്‍ വിളിച്ചറിച്ചു വിവരമറിഞ്ഞ ഉടന്‍ പൊലീസ് ഇവരുടെ വീട്ടിലെത്തി ഭക്ഷണവും പണവും നല്‍കിയതായി അധികൃതര്‍ പറഞ്ഞു. ഛണ്ഡീഗഢിലാണ് സംഭവം.
ഭക്ഷണവും മരുന്നും വാങ്ങാന്‍ പണമില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഒരു സ്ത്രീയാണ് പോലീസിനെ ഫോണ്‍ വിളിച്ചറിയിച്ചത്. വിവരം ലഭിച്ച ഉടന്‍ ആവശ്യമായ ഭക്ഷണവും പണവുമായി സ്ഥലത്തെത്തി നല്‍കിയെന്ന് ഛണ്ഡീഗഢ് പൊലീസ് അറിയിച്ചു. ഭര്‍ത്താവും അസുഖബാധിതനായ മകനും ഉള്‍പ്പെടുന്നതാണ് ഈ സ്ത്രീയുടെ കുടുംബം.
Post Your Comments