കോവിഡ് 19 രോഗബാധിതരെ സഹായിക്കാന്‍ തന്റെ മൂന്ന് മാസത്തെ എം എല്‍ എ ശമ്പളവും, ബിസിസിഐ പെന്‍ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നിലവില്‍ പശ്ചിമ ബംഗാളിന്റെ കായിക മന്ത്രി കൂടിയായ ലക്ഷ്മീ രത്തന്‍ ശുക്ല. കോവിഡ് പ്രവര്‍ത്തനത്തിന് നല്ല മാതൃക കാട്ടിയ ശുക്ല കായിക ലോകത്തിന്റെ വലിയ കൈയ്യടികളാണ് ഇതിലൂടെ നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയായിരുന്നു ശുക്ല ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യയ്ക്ക് വേണ്ടി 1999 ല്‍ മൂന്ന് ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ശുക്ല, 2015 വരെ ഇന്ത്യന്‍ അഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.
Post Your Comments