പാലക്കാട്: കാരക്കുറിശ്ശിയില്‍ കോവിഡ് സ്ഥിരീകരിച്ചയാളുടെ മകനായ കെഎസ്‌ആര്‍ടിസി കണ്ടക്ടറുടെ പ്രാഥമിക പരിശോധനാഫലം നെഗറ്റീവ്. പ്രാഥമിക പരിശോധനാഫലം നെഗറ്റീവാണെങ്കിലും പലകേസുകളിലും രണ്ടാമത്തെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇയാളുടെ സാമ്പിള്‍ വീണ്ടും പരിശോധനക്ക് അയച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. മണ്ണാര്‍ക്കാട് ഡിപ്പോയിലെ കണ്ടക്ടറായ ഇയാള്‍ മാര്‍ച്ച് 13-ന് വിദേശത്തുനിന്നെത്തിയ അച്ഛനെ ഒരുതവണ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. പിന്നീട് 16-ന് അഗളിവഴി കോയമ്ബത്തൂര്‍ക്കും 18-നു രാവിലെ മണ്ണാര്‍ക്കാട്ടുനിന്ന് പാലക്കാട്, തൃശ്ശൂര്‍, എറണാകുളംവഴി തിരുവനന്തപുരത്തേക്കുമുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ കണ്ടക്ടറായി ജോലിചെയ്തിരുന്നു.
അതേസമയം രോഗ ബാധിതനായ ഇയാളുടെ പിതാവ് 300 പേരുമായി നേരിട്ട് സമ്പർക്കം പുലർത്തിയിട്ടുണ്ട്. കരിമ്പ പാലളം മുസ്ലിം പള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് നമസ്‌കാരം നടത്തിയതിനെ തുടര്‍ന്ന് കാരാകുറിശ്ശി സ്വദേശിയുടെ ബന്ധു കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Post Your Comments