
ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡിനെ അതി ജീവിച്ച യുവന്റസിന്റെ അര്‍ജന്റീനിയന്‍ താരം ഡിബാലയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയപ്പോള്‍ തന്നെ വളരെയേറെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെന്നും പലപ്പോഴും ശ്വാസം നിലക്കുന്നതു പോലെ തോന്നിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പത്ത മിനുട്ട് പരിശീലനം നടത്തിയാല്‍ തന്നെ ശ്വാസം എടുക്കാന്‍ വളരെ പ്രയാസകരമായിരുന്നു. തനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. കടുത്ത പേശിവേദനമൂലം അഞ്ച് മിനിറ്റ് പോലും നടക്കാനാവുമായിരുന്നില്ലെന്നും ഡിബാല പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ തനിക്ക് നടക്കാം, ചെറിയ രീതിയില്‍ വ്യായാമം ചെയ്യാം ഭാഗ്യത്തിന് ഇപ്പോള്‍ എല്ലാം ശരിയായി വരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments