KeralaLatest NewsNews

മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം മദ്യം ലഭ്യമാക്കും

മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം മദ്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡോക്ടർ നിർദേശിക്കുന്നവർക്ക് മദ്യം നൽകാൻ എക്സൈസിന് നിർദേശം നൽകി. 21 ദിവസം ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പുറത്തിറങ്ങാതെ കഴിയേണ്ടി വരുന്നതിന്റെ ഭാഗമായുണ്ടാകുന്ന മാനസികവിഷമങ്ങള്‍ പരിഹരിക്കാന്‍ ഓണ്‍ലൈന്‍ കൗണ്‍സിലിങ് സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ ആലോചനയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read also: രോഗമുക്തി നേടിയവരെ വീണ്ടും ഐസൊലേഷനിൽ പ്രവേശിപ്പിക്കണം; രോഗലക്ഷണങ്ങള്‍ അവസാനിച്ചാലും കൊറോണ വൈറസ് ബാധ ശരീരത്തില്‍ തുടരുമെന്ന് ഞെട്ടിക്കുന്ന പഠനറിപ്പോർട്ട്

എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യവും പലവ്യഞ്ജനകിറ്റും ദാനം ചെയ്യാന്‍ കരുതിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ അത് ആവശ്യമുള്ളവരായിരിക്കില്ല. ആവശ്യമില്ലാത്ത ആളുകള്‍ അത് അറിയിക്കണം. ഇങ്ങനെ ചെയ്‌താൽ അര്‍ഹതയുളള ആളുകള്‍ക്ക് അത് എത്തിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button