ന്യൂഡല്‍ഹി : പ്രളയദുരിതാശ്വാസമായി കേരളത്തിനു കേന്ദ്രത്തില്‍നിന്ന് 460.77 കോടി രൂപ അനുവദിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണു തീരുമാനം. 2019-ല്‍ നേരിട്ട പ്രകൃതിദുരന്ത നഷ്‌ടങ്ങളില്‍നിന്നു കരകയറാന്‍ അധികസഹായമായി കേരളമടക്കം എട്ടു സംസ്‌ഥാനങ്ങള്‍ക്ക് 5,751.27 കോടി രൂപയാണ് അനുവദിച്ചത്.ഏപ്രില്‍ ഒന്നിന്, സാമ്ബത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍, സംസ്‌ഥാന ദുരന്ത ദുരിതാശ്വാസ ഫണ്ടില്‍ അവശേഷിക്കുന്ന തുകയുടെ 50 ശതമാനം തട്ടിക്കിഴിച്ചാകും തുക ലഭിക്കുക.
കേരളം (460.77 കോടി), ബിഹാര്‍ (953.17 ഇതില്‍ 400 കോടി നേരത്തേ നല്‍കി), നാഗാലാന്‍ഡ് (177.37 കോടി), ഒഡീഷ (179.64 കോടി), മഹാരാഷ്‌ട്ര (1758.18 കോടി), രാജസ്‌ഥാന്‍ (1119.98 കോടി), പശ്‌ചിമ ബംഗാള്‍ (1090.68 കോടി) എന്നിങ്ങനെയാണ് ദേശീയ ദുരന്തനിവാരണ നിധിയില്‍നിന്ന് (എന്‍.ഡി.ആര്‍.എഫ്) അധികസഹായം അനുവദിച്ചത്. 2018-19ലെ വരള്‍ച്ചയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ണാടകയിലെ മൃഗസംരക്ഷണ മേഖലയ്‌ക്കു പ്രത്യേക സഹായമായി 11.48 കോടി രൂപ നല്‍കും.
മോദിയുടെ മണ്ഡലത്തിലെ കുട്ടികളുടെ ‘പുല്ലു തീറ്റ’ : വ്യാജ വാര്‍ത്ത നൽകിയ മാധ്യമ പ്രവര്‍ത്തകന് നോട്ടീസ്
2018-ലെ പ്രളയത്തെത്തുടര്‍ന്ന് കേരളം 5,616 കോടി രൂപ സംസ്‌ഥാനം ചോദിച്ചെങ്കിലും 2,904 കോടിയാണു കിട്ടിയത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനു ശേഷം 4,900 കോടി ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത് 600 കോടി. ഇതിനു പുറമെയാണ് ഇപ്പോഴത്തെ 460 കോടി ലഭിക്കുക.
Post Your Comments