Latest NewsIndia

മോദിയുടെ മണ്ഡലത്തിലെ കുട്ടികളുടെ ‘പുല്ലു തീറ്റ’ : വ്യാജ വാര്‍ത്ത നൽകിയ മാധ്യമ പ്രവര്‍ത്തകന് നോട്ടീസ്

മിക്ക സ്ഥലങ്ങളിലും കൃഷി സ്ഥലങ്ങളിൽ നിന്ന് ഈ ചെടി പറിച്ചെടുത്തു അതിലെ പയർ ആണ് ഇവർ കഴിക്കുന്നത്.

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെ ഗ്രാമത്തിലുള്ള കുട്ടികള്‍ വിശപ്പ് മാറ്റാന്‍ പുല്ല് തിന്നെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവർക്കെതിരെ നോട്ടീസ് അയച്ചു ജില്ലാ ഭരണകൂടം. തെറ്റിദ്ധാരണജനകമായ വാര്‍ത്തയും ചിത്രവും നല്‍കിയത് സംബന്ധിച്ച മറുപടി 24 മണിക്കൂറിനകം നല്‍കണമെന്നാണ് ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച നോട്ടീസിലുള്ളത്.സംസ്ഥാനത്ത് അഞ്ച് എഡിഷനുകളുള്ള ‘ജനസന്ദേശ് ടൈം’ ന്യൂസ് എഡിറ്റര്‍ വിജയ് വിനീത്, റിപ്പോര്‍ട്ടര്‍ മനീഷ് മിശ്ര എന്നിവരാണ് ഈ വാര്‍ത്ത തയ്യാറാക്കിയത്.

അതേസമയം മോദി വിരുദ്ധ മാധ്യമങ്ങൾ ഈ വാർത്ത ഏറ്റെടുത്തു പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് ജില്ലാ ഭരണകൂടം ഇടപെട്ടത്.  എന്നാൽ ഗോതമ്പ് പാടത്ത് വളരുന്ന കാട്ടുപയര്‍ ആയ ‘അഖ്രി ദാല്‍’ ആണ് കുട്ടികള്‍ തിന്നതെന്ന് കണ്ടെത്തിയെന്നും ജില്ല മജിസ്ട്രേറ്റ് കുശാല്‍ രാജ് ശര്‍മ്മ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. മനുഷ്യന് കഴിക്കാന്‍ കഴിയുന്നതാണ് ഇതെന്ന് തെളിയിക്കാന്‍ താന്‍ ‘അഖ്രി ദാല്‍’ കഴിക്കുന്ന ചിത്രവും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. കൂടാതെ ഗ്രാമങ്ങളിൽ ഉള്ളവർ സാധാരണ ഇത് കഴിക്കാറുമുണ്ടെന്നു പലരും വാദിച്ചു. മിക്ക സ്ഥലങ്ങളിലും കൃഷി സ്ഥലങ്ങളിൽ നിന്ന് ഈ ചെടി പറിച്ചെടുത്തു അതിലെ പയർ ആണ് ഇവർ കഴിക്കുന്നത്.

” എല്ലാവരും വെളിയിൽ പോകൂ, പൊതുസ്ഥലത്ത് ചുമക്കുക, തുപ്പുക ,വൈറസ് പരക്കട്ടെ”- വിവാദ ആഹ്വനം ചെയ്ത ഇന്‍ഫോസിസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു, അറസ്റ്റിൽ

ഇത്തരത്തിൽ കടല ചെടിയും വിവിധ പയർ ചെടികളും വിപണിയിൽ കൂടി ലഭിക്കുന്നുണ്ട്. ചെറിയ റിക്ഷകളിലും മറ്റും പലരും വിൽക്കുകയും ചെയ്യുന്നുണ്ട്. അതേസമയം വാർത്ത നൽകിയ മാധ്യമ പ്രവർത്തകൻ പറയുന്നത് താന്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ കാര്‍ഷിക വിദഗ്ധരുമായി സംസാരിച്ചെന്നും ഇത് മനുഷ്യര്‍ക്ക് കഴിക്കാന്‍ യോഗ്യമല്ലെന്നായിരുന്നു മറുപടിയെന്നും ആണ്.

shortlink

Post Your Comments


Back to top button