KeralaLatest NewsNews

COVID 19 : ദുരിതാശ്വാസ നിധിയിലേക്ക് സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി : പ്രളയകാലത്തിന് സമാനമായി സംഭാവന നല്‍കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥന

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് കൊറോണയെ നേരിടുന്നതിനും പ്രതിരോധത്തിനുമായി ദുരിതാശ്വാസ നിധിയിലേക്ക് സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി. പ്രളയകാലത്തേതിന് സമാനമായി ആളുകള്‍ കഴിയാവുന്ന സഹായം നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

read also : കൊറോണ വൈറസ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ ക്യൂബന്‍ സഹായം തേടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ : ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി ഉപയോഗിക്കുന്നതിന് തീരുമാനം

രോഗബാധിതര്‍ക്ക് രോഗശാന്തി ഉറപ്പ് വരുത്താനും രോഗം പടരാതെ തടയാനും വലിയ പ്രയത്നം ആവശ്യമാണ്. സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രം നടക്കുന്ന കാര്യമല്ല അത്. കൂട്ടായ പ്രയത്‌നമാണ് വേണ്ടത്. ഇതിനെയെല്ലാ വിതരണം ചെയ്യാന്‍ നാം നല്ല സാമ്ബത്തികശേഷി നേടേണ്ടതുണ്ട്. അടിയന്തരഘട്ടങ്ങളില്‍ നമുക്ക് ഉപയോഗിക്കാവുന്ന വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയാണ്.

നേരത്തെ പ്രളയത്തിന് വേണ്ടിയാണ് നിധി ഉപയോഗിച്ചത്. ഇനി മുതല്‍ കോവിഡ്-19 പ്രതിരോധത്തിനുള്ള ദുരിതാശ്വാസ നിധിയായിട്ടാവും ഇനി അത് പ്രവര്‍ത്തിക്കുക. സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇപ്പോള്‍ സംഭാവന ചെയ്യാം. നിങ്ങളാല്‍ ആവുന്ന സംഭാവനകള്‍ കഴിയുന്ന പോലെ അതിലേക്ക് നല്‍കാം മുഖ്യമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button