Latest NewsIndiaNews

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ വീടിന് പുറത്തിറങ്ങിയ അനുജനെ കൊലപ്പെടുത്തി ഇരുപത്തെട്ടുകാരൻ

മുംബൈ: ലോക്ക് ഡൗണിൽ വീടിന് പുറത്തിറങ്ങിയ അനുജനെ യുവാവ് കൊലപ്പെടുത്തി.മുംബൈയിലെ കന്ദിവാലിയിലാണ് സംഭവം. ദുർഗേഷ് എന്ന യുവാവിനെയാണ് ഇരുപത്തെട്ടുകാരനായ രാജേഷ് ലക്ഷ്മിയാണ് കൊലപ്പെടുത്തിയത്. പൂനെയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ദുർഗേഷ് കൊറോണ ഭീതിയെ തുടർന്നാണ് നാട്ടിലേക്ക് വന്നത്.

Read also: കോവിഡ് നിരീക്ഷണത്തിലുള്ള ബന്ധുവിനെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് കടത്തിക്കൊണ്ടുപോയ ലീഗ് കൗൺസിലർ അറസ്റ്റിൽ

സംഭവ ദിവസം വീടിന് പുറത്തിറങ്ങിയ ദുർഗേഷ് തിരിച്ചെത്തിയപ്പോൾ പ്രതിയും യുവാവും തമ്മിൽ പുറത്തിറങ്ങിയതിന്റെ പേരിൽ തർക്കം ഉണ്ടായി. ഇതിനിടെ രാജേഷ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. ദുർഗേഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button