കാബൂള്‍: അഫ്ഗാനിസ്താന്‍ പിടികൂടിയ ഐഎസ് ഭീകരനെ വിട്ടുനല്‍കണമെന്ന ആവശ്യവുമായി പാകിസ്താന്‍. ഐഎസ്‌കെപി (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖോര്‍സന്‍ പ്രൊവിന്‍സ്) നേതാവായ അസ്‌ലം ഫാറൂഖി എന്ന ഭീകരനെ വിട്ടു നല്‍കണമെന്ന പാകിസ്താന്റെ ആവശ്യം അഫ്ഗാനിസ്താന്‍ സര്‍ക്കാര്‍ നിരസിച്ചു. ഐഎസ്‌ഐഎസ് നേതാവാണ് അസ്‌ലം ഫാറൂഖിയെന്നും നിരവധി സാധാരണക്കാരുടെയും സൈനികരുടെയും മരണത്തിനു കാരണമായ ആക്രമണങ്ങള്‍ നടത്തിയ ആളാണെന്നും അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അഫ്ഗാനിസ്താനിലെ നിയമം അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അഫ്ഗാനിസ്താനില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ ആളാണ് അസ്‌ലം ഫാറൂഖി. പാകിസ്താന്‍ സ്വദേശിയായ ഇയാള്‍ക്ക് ഭീകര സംഘടനകളായ ലഷ്കര്‍ ഇ തൊയ്ബ, തെഹ് രീക് ഇ താലിബാന്‍ എന്നിവയുമായി ദീര്‍ഘ നാളത്തെ ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ലോക്ക്‌ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയിൽ രോഗികളുടെ എണ്ണം 8.2 ലക്ഷം കടന്നേനെ
സിഖ് ഗുരുദ്വാരക്ക് നേരെ അടുത്തിടെ നടന്ന ഭീകരാക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. ഏപ്രില്‍ 5നാണ് ഇയാള്‍ അഫ്ഗാനിസ്താന്‍ സൈന്യത്തിന്റെ പിടിയിലായത്.ഫാറൂഖിയോടൊപ്പം 19 ഐഎസ്കെപി പ്രവര്‍ത്തകരും അഫ്ഗാന്‍ സൈന്യത്തിന്റെ പിടിയിലായിരുന്നു.
Post Your Comments