Latest NewsKeralaNews

സംസ്ഥാനത്ത് നാളെ മുതല്‍ പഴക്കടകളും വ്യാപാരം നിര്‍ത്തുന്നു

കൊച്ചി: സംസ്ഥാനത്ത് സംസ്ഥാനത്ത് നാളെ മുതല്‍ പഴക്കടകള്‍ അടച്ചിടാന്‍ തീരുമാനം. പഴക്കച്ചവടം നിര്‍ത്തിവയ്ക്കാന്‍ ഓള്‍ കേരള ഫ്രൂട്സ് മര്‍ച്ചന്റ്സ് അസോസിയേഷനാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കു വാഹനങ്ങള്‍ക്കു കേരളത്തിലെത്താന്‍ തടസ്സങ്ങള്‍ നേരിടുന്നതിനാലും സാമൂഹിക അകലം പാലിക്കുന്നതിനും വേണ്ടിയാണ് സ്ഥിതി നിയന്ത്രണ വിധേയമാകുന്നതുവരെ വ്യാപാരം നിര്‍ത്തുന്നതെന്ന് അസോസിയേഷന്‍ പറഞ്ഞു. സ്റ്റോക്കുള്ള കച്ചവടക്കാര്‍ ഇന്നുകൂടി പഴങ്ങള്‍ വില്‍ക്കും. നാളെ മുതല്‍ പഴക്കടകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കും.

read also : ലോക് ഡൗണ്‍ കാലയളവ് മുതലെടുത്ത് അവശ്യസാധനങ്ങള്‍ക്ക് അമിത വില വര്‍ധന : വ്യാപക പരിശോധന : കൊള്ള വില ഈടാക്കിയ കടകള്‍ അടപ്പിച്ചു

അതേസമയം, ലോക്ക് ഡൗണ്‍ കാര്‍ഷിക മേഖലയെയും കാര്യമായി ബാധിക്കുന്നു. തമിഴ്‌നാട്ടിലെ പഴം, പച്ചക്കറി അടക്കമുള്ള കൃഷികളും ലോക്ക് ഡൗണിനെ തുടര്‍ന്ന് വലിയ പ്രതിസന്ധി നേരിടുന്നു. പഴം, പച്ചക്കറി, അരി എന്നിവ എടുക്കാന്‍ വാഹനങ്ങള്‍ കിട്ടാത്തതിനെ തുടര്‍ന്ന് കൃഷിസ്ഥലങ്ങളില്‍ വന്‍തോതില്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും കെട്ടികിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button