തിരുവനന്തപുരം : സംസ്ഥാനത്ത് ലോക് ഡൗണ്‍ കാലയളവ് മുതലെടുത്ത് അവശ്യസാധനങ്ങള്‍ക്ക് അമിത വില വര്‍ധന ഈടാക്കിയ കടകള്‍ അടപ്പിച്ചു.
വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയാന്‍ ജില്ലാതലത്തില്‍ കണ്‍ട്രോള്‍ റൂമുകളും തുറന്നു. തിരുവനന്തപുരം ചാലയില്‍ ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഉള്ളി കിലോയ്ക്ക് 110 രൂപ വരെ ഈടാക്കിയതായി കണ്ടെത്തി. സവാള, ഉരുളക്കിഴങ്ങ്, ക്യാരറ്റ്,വെണ്ടക്ക എന്നിവയും കൊള്ളവില ഈടാക്കി വിറ്റെന്ന് ഭക്ഷ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
വില കൂട്ടിവിറ്റതിന് രണ്ട് കടകള്‍ ചാലയില്‍ അടപ്പിച്ചു. വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കാത്ത കടകള്‍ക്കെതരെയും നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. ഭക്ഷ്യവകുപ്പ് അധികൃതര്‍ക്ക് പുറമെ സിറ്റിപൊലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും ചാലയില്‍ പരിശോധന നടത്തി. വില കൂട്ടി വിറ്റവര്‍ക്ക് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.
Post Your Comments