ചണ്ഡീഗഢ്: കൊറോണ ബാധിച്ച് മരിച്ച പഞ്ചാബുകാരനില്‍ നിന്ന് രോഗം പകര്‍ന്നത് 23 പേര്‍ക്ക്. നിലവില്‍ പഞ്ചാബില്‍ കൊറോണ സ്ഥിരീകരിച്ച 33 പേരില്‍ 23 പേര്‍ക്കും രോഗം പടര്‍ന്നത് ഇയാളില്‍ നിന്നാണ്. മാര്‍ച്ച് 6 നാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയത്. മാര്‍ച്ച് 8 മുതല്‍ 10 വരെ ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇയാളുടെ കുടുംബത്തിലെ 14 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇയാള്‍ 100 പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പഞ്ചാബിലെ 15 ഗ്രാമങ്ങള്‍ അടച്ചിട്ടു. ഗുരുദ്വാര പുരോഹിതനായ ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇറ്റലിയും ജര്‍മ്മനിയും സന്ദര്‍ശിച്ചിരുന്നു. രണ്ടാഴ്ചത്തെ സഞ്ചാരത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇയാളോട് സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമ്പര്‍ക്ക വിലക്ക് വിലവെക്കാതെ നൂറ് കണക്കിന് ആളുകളുമായാണ് ഇയാള്‍ ഇടപഴകിയത്.
അതേസമയം ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 724 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 88 പുതിയ കൊറോണ കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു.
Post Your Comments