ലണ്ടന്‍: ലോകം മുഴുവന്‍ കോവിഡ്-19 ന് എതിരെയുള്ള പോരാട്ടത്തിലാണ്. ഇപ്പോള്‍ കൊറോണ വൈറസിനെതിരെ പോരാടുന്ന രാജ്യങ്ങള്‍ക്ക് മാതൃകയാകുകയാണ് ഇന്ത്യ . കോവിഡ് 19 നെ തുരത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയെ മാതൃകയാക്കി ബ്രിട്ടണും രംഗത്തെത്തി. ഇന്ത്യക്ക് സമാനമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിച്ച് യുകെയും രംഗത്തെത്തികഴിഞ്ഞു.
നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) പ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും അറിയിച്ചു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുന്നോട്ട് വന്നിരുന്നു. ഇതിനു പിന്നാലെ ബ്രിസ്റ്റണിലെ ജനങ്ങളും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിച്ചു. വീടുകളിലെ ബാല്‍ക്കണികളില്‍ ഒത്തുകൂടിയും ജനാലകള്‍ തുറന്നിട്ടും ജനങ്ങള്‍ കൈയ്യടിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു.
ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരം മാര്‍ച്ച് 22ന് വൈകുന്നേരം 5 മണിക്ക് രാജ്യത്തെ ജനങ്ങള്‍ ആരോഗ്യ മേഖലയില്‍ വൈറസിനോട് പോരാടുന്നവര്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ബോളീവുഡ് താരങ്ങളും കായിക താരങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്ബത്തിക പാക്കേജില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments